ഫ്രഞ്ച് ലീഗായ ലിഗുവൺ ആദ്യ മത്സരത്തിൽ പാരിസ് സെന്റ് ജർമ്മൈന് (പിഎസ്ജി) വിജയത്തുടക്കം. കിലിയൻ എംബാപ്പെ ഇല്ലാത്ത ആദ്യ സീസണിലെ ആദ്യ മത്സത്തിൽ പിഎസ്ജി ലെ ഹാവ്‌റെയെ 4-1ന് തകർത്തു.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ലീ കാം-ഇന്റെ ഗോളിലൂടെ പിഎസ്ജി മുന്നിൽ. ആദ്യ പകുതിയിൽ പിഎസ്ജി കളി നിയന്ത്രിച്ചു. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റിനുള്ളിൽ ലെ ഹാവ്‌റെ സമനില ഗോൾ നേടി. തൊട്ടുപിന്നാലെ അവർ വീണ്ടും വല കുലുക്കിയെങ്കിലും ഹാൻഡ് ബോൾ കാരണം ഗോൾ അനുവദിച്ചില്ല.
Read Also: എംബാപ്പെ ഗോൾ! അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ജേതാക്കൾ
തുടർന്ന് ലെ ഹാവ്‌റെയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ പിഎസ്ജി ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടു. പിന്നീട്, മത്സരത്തിന്റെ 85ആം മിനിറ്റിലാണ് ഒസ്മാനെ ഡെംബലെ പിഎസ്ജിക്കായി രണ്ടാം ഗോൾ നേടിയത്. തുടർന്ന് പിഎസ്ജി വീണ്ടും രണ്ട് ഗോൾ കൂടി നേടി 4-1ന് വിജയിച്ചു.
ലിഗ് 1. ആദ്യ റൗണ്ട്
ലെ ഹാവ്രെ 1-4 പി.എസ്.ജി
0-1 – 3′ ലീ കാങ്-ഇൻ, 1-1 – 48′ ലോറിസ്, 1-2 – 85′ ജാക്‌സൺ, 1-3 – 86′ ബാർകോള, 1-4 – 90′ കോലോ മുവാനി
പെർത്തിന് പിറകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…
മുംബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപണർമാർ തകർത്താടിയതോടെ കിവികൾക്കെതിരെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…