Categories: Football

ഫലസ്തീനിയൻ അഭയാർഥികൾക്ക് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കി ലാ ലീഗ ക്ലബ്

ഫലസ്തീനിയൻ അഭയാർഥികൾക്ക് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കി ലാ ലീഗ ക്ലബ്. അത്‍ലറ്റി​കോ ബിൽബാവോയാണ് ഔദ്യോഗികമായി ഫലസ്തീനിയൻ അഭയാർഥികൾക്ക് ആദരമൊരുക്കിയത്. ബാസ്ക്യു കൺട്രിയിൽ നിന്ന് സാൻ മാംസിലെ സ്റ്റേഡിയത്തിലേക്കാണ് അവ​രെ സ്വാഗതം ചെയ്തത്. മാല്ലോർക്കയുമായുള്ള മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ഫലസ്തീൻ അഭയാർഥികൾക്കുള്ള ആദരം. എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് ഫലസ്തീൻ അഭയാർഥികളെ കാണികൾ വരവേറ്റത്.

വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ…; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള

ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധങ്ങളുയരുമ്പോഴും ഭരണകൂടങ്ങൾ പ്രകടിപ്പിക്കുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധമായി സ്പെയിനിലെ ബാഴ്സലോണ തെരുവിലിറങ്ങാനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും സ്പെയിനിൽ ഏറെ ആദരിക്കപ്പെടുന്ന ഫുട്ബാളറുമായ പെപ് ഗ്വാർഡിയോളയുടെ ആഹ്വാനം.

കടുത്ത വാക്കുകളിൽ ഇസ്രായേൽ വംശഹത്യയെ അപലപിച്ചുകൊണ്ടായിരുന്നു പെപ് വംശഹത്യക്കെതിരെ അണിനിരക്കാൻ ആഹ്വാനം ചെയ്തത്. ഒക്ടോബർ നാല് ശനിയാഴ്ച ബാഴ്സലോണയിലെ ജാർഡിനെറ്റ്സ് ഡി ഗ്രാസിയയിൽ നടക്കുന്ന വംശഹത്യ വിരുദ്ധ റാലിയിൽ അണിനിരക്കണമെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.

‘ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു കഴിഞ്ഞു, ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ്സ തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ജനക്കൂട്ടം ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണിവിടെ’ -പെപ് പറയുന്നു.

സംഘടിതമായ പൊതു സമൂഹത്തിന് സർക്കാറിനു മേൽ സമ്മർദംചെലുത്തികൊണ്ട് വംശഹത്യക്കെതിരെ നടപടിയെടുക്കാനും ജീവൻ രക്ഷിക്കാനു കഴിയുമെന്ന് വ്യക്തമാക്കിയാണ് പെപ് സ്​പെയിനിലെ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധ പ്രളയം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്നത്.

© Madhyamam

Madhyamam

Share
Published by
Madhyamam

Recent Posts

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

മ​ഡ്ഗാ​വ്: അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ 2025-26 സീ​സ​ണി​ന് തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ഗോ​വ​യി​ൽ ന​ട​ക്കും. നാ​ല്…

1 minute ago

ര​ഞ്ജി ട്രോ​ഫി: സഞ്ജുവില്ലാത്ത കേ​ര​ളം പ​ഞ്ചാ​ബി​നെ​തി​രെ

ച​ണ്ഡി​ഗ​ഢ്: ര​ഞ്ജി ട്രോ​ഫി സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യോ​ട് സ​മ​നി​ല​യും ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡും വ​ഴ​ങ്ങി പോ​യ​ന്റു​ക​ൾ ന​ഷ്ട​മാ​യ കേ​ര​ള​ത്തി​ന്…

3 minutes ago

ശ​നി മാ​റു​മോ?; നാണക്കേട് മാറ്റാൻ ഇന്ത്യ അവസാന ഏകദിനത്തിന്

സി​ഡ്നി: ശു​ഭ്മ​ൻ ഗി​ല്ലി​ന് ഏ​ക​ദി​ന ടീം ​നാ​യ​ക​നാ​യി സ​മ്പൂ​ർ​ണ തോ​ൽ​വി​യോ​ടെ അ​ര​ങ്ങേ​റാ​നാ​ണോ യോ​ഗ​മെ​ന്ന് ശ​നി​യാ​ഴ്ച​യ​റി​യാം. ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും…

18 minutes ago

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരത്തിനൊപ്പം സെൽഫി; മലയാളി ആരാധകന് ജയിൽശിക്ഷ

പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതി​ക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി…

1 hour ago

നാല് തോൽവി; മൂന്ന് കളി മഴയെടുത്തു; സമ്പൂർണ തോൽവിയായി പാകിസ്താൻ പെൺപട പുറത്ത്

കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ…

2 hours ago

ഊബറിൽ കറങ്ങി ഇന്ത്യൻ താരങ്ങൾ; വി.ഐ.പി യാത്രക്കാരെ കണ്ട് ഞെട്ടി ഡ്രൈവർ -വിഡീയോ

അഡ്​ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…

3 hours ago