പ്രതീകാത്മക ചിത്രം
കോഴിക്കോട്: ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളുടെയും യുവ താരങ്ങളുടെയും പ്രതീക്ഷകള്‍ക്ക് നിറമേകുന്ന സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന് നഗരത്തിൽ ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം. യുവ ഫുട്ബാള്‍ താരങ്ങള്‍ക്ക് പ്രഫഷനല്‍ വേദി നല്‍കുക, മികച്ച രീതിയില്‍ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫുട്ബാളിനെ അടിമുടി മാറ്റിയ പ്രഫഷനൽ ലീഗായ സൂപ്പർ ലീഗ് കേരള പിറവികൊണ്ടത്.
കഴിഞ്ഞ സീസണിലെ സെമിയും ഫൈനലും കാഴ്ചക്കാരുടെ സമീപകാല റെക്കോഡ് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം പതിപ്പിന്റെ കളിയും സംഘാടനവും മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയും റണ്ണേഴ്സായ ഫോഴ്സ കൊച്ചിയും എതിരിടുന്ന ആദ്യ മത്സരം ഒക്ടോബർ രണ്ടിന് രാത്രി ഏഴരക്ക് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കാലിക്കറ്റ് എഫ്.സിക്കു പുറമെ ഫോഴ്സ കൊച്ചി, കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്.സി, തൃശൂർ മാജിക് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എന്നിവരാണ് ഇത്തവണയും മാറ്റുരക്കുക.
ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. ആദ്യ സീസണിൽ മൂന്നു ലക്ഷത്തോളം കാണികൾ എത്തിയതാണ് കണക്ക്. ഫുട്ബാളിനെ ഭ്രാന്തമായി കാണുന്ന കോഴിക്കോട്ടെ ആദ്യ പതിപ്പിന്റെ സെമിക്കും ഫൈനലിനും മാത്രം 64,739 പേരാണ് എത്തിയത്. കഴിഞ്ഞ തവണ കോഴിക്കോടിന് പുറമെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു മാച്ചുകൾ നടന്നത്. ഇത്തവണ കണ്ണൂരും തൃശൂരും വേദികളുണ്ട്. ലോകോത്തര നിലവാരം ലീഗിലേക്ക് കൊണ്ടുവരാന്‍ രൂപകല്പന ചെയ്ത ഫിഫയുടെ അംഗീകൃത പന്തായ സാഹോയുടെ അനാച്ഛാദനം ദുബൈയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. സ്പോര്‍ട്സ് ഡോട്ട് കോം ആണ് ഔദ്യോഗിക ഡിജിറ്റല്‍ പങ്കാളി.
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…