ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. കോൾഡോയുമായി ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. 31കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. സീസണിലെ ആദ്യ വിദേശ സൈനിങ്ങിലൂടെ മുന്നേറ്റനിരയുടെ കരുത്ത് കൂട്ടാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്.
ബാസ്റ്റേഴ്സ് കുടുംബത്തിൽ അംഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് കോൾഡോ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിൽനിന്ന് ഓഫർ ലഭിച്ചപ്പോൾ, ക്ലബ്ബിനെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞു. ആരാധകരെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ കണ്ടു. ഈ കുടുംബത്തിന്‍റെ ഭാഗമാകാൻ കഴിയുന്നതിൽ അതിയായ അഭിമാനമുണ്ട്. മൈതാനത്ത് ഇറങ്ങി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കാത്തിരിക്കുകയാണെന്നും സ്പാനിഷ് താരം കൂട്ടിച്ചേർത്തു.
സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ച് പരിചയമുള്ള മികച്ച ഫോർവേഡ് താരമാണ് കോൾഡോ. 2012 മുതൽ സീനിയർ ഫുട്ബാൾ കളിക്കുന്നുണ്ട്. സമൂദിയോ, എസ്.ഡി അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ആറടി ഉയരമുള്ള കോൾഡോ, എയറിൽ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിങ് മികവും കാഴ്ചവെച്ചിട്ടുണ്ട്. ഈ മാസം ഏഴിന് ഗോവയിൽ ആരംഭിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിൽ കോൾഡോ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…
വിരാട് കോഹ്ലിയും രോഹിത് ശർമയും പരിശീലനത്തിൽമെൽബൺ: അഡ്ലെയ്ഡ് ഓവലിൽ ജയിക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയും ടീമിൽ ഇടവും ഉറപ്പിക്കാൻ വെറ്ററൻ…
പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു.…
ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംഫോമിൽ കളിച്ചിട്ടും മുംബൈ ബാറ്റ്സ്മാൻ സർഫറാസ് ഖാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഏറെ വിവാദമായിരിക്കുകയാണ്.…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് ഇതിനകം മൂന്നു ടീമുകളാണ് ടിക്കറ്റെടുത്തത് -ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക. നാലാമത്തെ…