Categories: Football

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽ ക്ലബിന്റെ കാണികൾക്ക് വിലക്ക്

തെൽ അവീവ്: യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇംഗ്ലീഷ് ക്ലബ് വിശദീകരിച്ചു. മക്കാബി തെൽ അവീവിന്റെ കാണികളെയാണ് വിലക്കിയത്.

വില്ല പാർക്കിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങൾക്ക് സുരക്ഷാസർട്ടിഫിക്കറ്റ് നൽകുന്ന ബിർമിങ്ഹാം സേഫ്റ്റി അഡ്വസൈറി ഗ്രൂപ്പാണ് മത്സരത്തിൽ നിന്നും ഇസ്രായേൽ കാണികളെ വിലക്കിയത്. ഇക്കാര്യം ഇസ്രായേലിനെ ഔദ്യോഗികമായി അറിയിച്ചുവെന്നും ആസ്റ്റൺവില്ല വ്യക്തമാക്കി. സേഫ്റ്റി അഡ്വസൈറി ഗ്രൂപ്പിന്റെ നിർദേശപ്രകാരമാണ് കാണികളെ വിലക്കുന്നതെന്നും ആസ്റ്റൺവില്ല വ്യക്തമാക്കി.

മത്സരത്തിന് മുന്നോടിയായി കനത്ത ജാഗ്രതയാണ് പുലർത്തുന്നതെന്ന് വെസ്റ്റ് മിഡ്‍ലാൻഡ് പൊലീസ് അറിയിച്ചു. കടുത്ത അപകടസാധ്യതയുള്ള മത്സരമായാണ് ആസ്റ്റൺ വില്ലയും ഇസ്രായേൽ ക്ലബും തമ്മിലുള്ള കളിയെ വിലയിരുത്തുന്നതെന്നും പൊലീസ് അറിയിച്ചു. 2024 യുവേഫ യുറോപ്പ ലീഗിനിടെ കഴിഞ്ഞ വർഷം അജാക്സും മക്കാബിയും തമ്മിലുള്ള മത്സരം നടന്നപ്പോൾ ആംസ്റ്റർഡാമിൽ സംഘർഷങ്ങളുണ്ടായിരുന്നു. സമാനസാഹചര്യം ഇവിടെയും ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം അജാക്സും മക്കാബി തെൽ അവീവും തമ്മിലുള്ള മത്സരത്തിനിടെ ഫലസ്തീനെ അനുകൂലിക്കുന്നവരും ഇസ്രായേൽ ക്ലബിന്റെ ആരാധകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.തുടർന്ന് പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ കാണികൾ വംശീയ മുദ്രാവാക്യങ്ങൾ ഉൾപ്പടെ വിളിച്ച് മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് വരാനിരിക്കുന്ന മത്സരത്തിൽ നിന്നും ഇസ്രായേൽ കാണികളെ മാറ്റിനിർത്താൻ തീരുമാനിച്ചത്.

© Madhyamam

Madhyamam

Share
Published by
Madhyamam

Recent Posts

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

8 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

10 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

12 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

13 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

17 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

19 hours ago