കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഭവത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ആരാധകർ. ഞായറാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് സമീപം ഒത്തുകൂടിയ ആയിരക്കണക്കിന് ആരാധകർ ഒറ്റക്കെട്ടായി നീതിക്കുവേണ്ടി ശബ്ദിച്ചു.
കലാപഭീതിയെ തുടർന്ന് ഡ്യൂറൻഡ് കപ്പ് കൊൽക്കത്ത ഡർബി റദ്ദാക്കിയിരുന്നു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ രണ്ട് ഏറ്റവും വലിയ ക്ലബ്ബുകളുടെ ആരാധകർ തമ്മിലുള്ള പരസ്പര പിന്തുണ അപൂർവ്വ ദൃശ്യമായിരുന്നു. മുഹമ്മദൻ എസ്‌സി ആരാധകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് കല്യാൺ ചൗബേ, മോഹൻ ബഗാൻ താരം സുബാഷിഷ് ബോസ്, നടൻ ഉഷാസി ചക്രബർത്തി, നാടകപ്രവർത്തകൻ സൗരവ് പാലോധിയും പ്രതിഷേധക്കാരുടെ മുന്നണിയിലുണ്ടായിരുന്നു.
Also Read: ഡ്യൂറൻഡ് കപ്പ്: കൊൽക്കത്ത ഡർബി റദ്ദാക്കി
എം ബൈപാസിൽ വ്യാപക പ്രതിഷേധം ഉണ്ടായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തു. പൊലീസ് നാലു മുതൽ രാത്രി പന്ത്രണ്ട് വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
“ഞങ്ങൾ ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രതിഷേധിക്കുകയാണ്. സ്ത്രീ സുരക്ഷ ഭീഷണിയിലാകുമ്പോൾ എല്ലാം സുഗമമായി നടക്കില്ല,” സൗരവ് പാലോധി പറഞ്ഞു. ഡെർബി മത്സരത്തിൽ അക്രമം ഉണ്ടാകുമെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മത്സരം റദ്ദാക്കിയതെന്ന് പൊലീസ് പറഞ്ഞു. 63000 ആരാധകർ എത്തുമെന്നായിരുന്നു പ്രതീക്ഷ.
ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറാണ് ബലാത്സംഭവത്തിന് ഇരയായത്. ഓഗസ്റ്റ് 15ന് നടന്ന പ്രതിഷേധത്തിനിടെ ആശുപത്രിയിൽ അക്രമം ഉണ്ടായിരുന്നു.
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…