ഹിസോർ (തജികിസ്താൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാഫ നാഷൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ ആദ്യപകുതി മാത്രം മതിയായിരുന്നു ഇന്ത്യയുടെ ചെറുത്ത് നിൽപ്പിന്റെ ആഴം അളക്കാൻ.
ഫിഫ റാങ്കിങ്ങിൽ 133ാം സ്ഥാനക്കാരായ ഇന്ത്യ, 20ാം സ്ഥാനത്തുള്ള ഇറാനോട് ആദ്യപകുതിയിൽ ഉടനീളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന ഇന്ത്യക്കിത് മധുരമുള്ള തോൽവിയാണ്. 60, 89, 96 മിനിറ്റുകളിലാണ് ഇറാന്റെ ഗോളുകൾ.
രണ്ടാം പകുതിയിലെ 60ാം മിനിറ്റിൽ ആമിർ ഹുസൈനാണ് ഇറാന് വേണ്ടി ലീഡെടുക്കുന്നത്. രാഹുൽ ഭേക്കെയും അൻവർ അലിയും കൈവിട്ട പന്ത് പിൻ പോസ്റ്റിൽ ഒരു ക്രോസ് ലഭിച്ച അമിർ പിഴവുകളില്ലാതെ വലയിലെത്തിച്ചു.
ഗോളടിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ പ്രതിരോധ നിരയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും സമർത്ഥമായി ചെറുത്തുനിന്നെങ്കിലും 89ാം മിനിറ്റിൽ രണ്ടാമത്തെ ഗോളുമെത്തി. മെഹ്ദി തരേമി ഷോട്ട് ഗുർപ്രീത് തട്ടിയകറ്റിയെങ്കിലും ഇറാൻ സ്ട്രൈക്കർ അലി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു (2-0). അന്തിമ വിസിലിന് തൊട്ടുമുൻപ് 96ാം മിനിറ്റിൽ മെഹ്ദി തരേമി മൂന്നാമത്തെ ഗോളും നേടിയതോടെ ഇന്ത്യയുടെ തോൽവി പൂർണമായി.
പുതുതായി നിയമിതരായ മുഖ്യ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ കാഫ നാഷൻസ് കപ്പിലെ ആദ്യ കളിയിൽ ആതിഥേയരായ തജികിസ്താനെ 2-1ന് വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്. മൂന്ന് ഗോൾ വഴങ്ങിയെങ്കിലും ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നത് തന്നെയാണ്.
ഫുട്ബാൾ ചരിത്രത്തിൽ ഒരേയൊരു തവണയാണ് ഇറാനെ തോൽപിക്കാൻ ഇന്ത്യക്കായത്. 1951ലെ ഏഷ്യൻ ഗെയിംസിൽ പേർഷ്യക്കാരെ ഒറ്റ ഗോളിന് വീഴ്ത്തി ഇന്ത്യ സ്വർണം നേടിയിരുന്നു. ഏറ്റവുമൊടുവിൽ ഇരു ടീമും മുഖാമുഖം വന്നത് 2018 ലോകകപ്പ് യോഗ്യത റൗണ്ടിൽ. മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ഇറാന്റെ ജയം.
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…