ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് വ്യാഴാഴ്ച പൂളിലെ അവസാന മത്സരം. ഫിഫ റാങ്കിങ്ങിൽ നീലക്കടുവകളെക്കാൾ താഴെയുള്ള അഫ്ഗാനിസ്താനാണ് എതിരാളികൾ. ഇന്ന് ജയിച്ച് ടൂർണമെന്റിൽ മുന്നേറാമെന്ന പ്രതീക്ഷയിലാണ് ഖാലിദ് ജമീലും സംഘവും. പൂൾ ബിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇറാൻ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഓരോ ജയവും തോൽവിയുമായി മൂന്ന് വീതം പോയന്റ് നേടി ഇന്ത്യ രണ്ടും ആതിഥേയരായ തജികിസ്താൻ മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.
എട്ട് ടീമുകൾ രണ്ട് പൂളുകളിലായാണ് മത്സരിക്കുന്നത്. പൂൾ ജേതാക്കൾക്ക് ഫൈനലിലെത്താം. പൂളിൽ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് ടൂർണമെന്റിലെ മൂന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരത്തിന് യോഗ്യത നേടാം. ഇന്ന് തജികിസ്താനെ ഇറാൻ നേരിടുന്നുണ്ട്. ഈ കളി സമനിലയിലായാലും ഇറാൻ പൂൾ ജേതാക്കളാവും. അഫ്ഗാന് നിലവിൽ പോയന്റൊന്നുമില്ല. പൂൾ എയിൽ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ നാല് വീതം പോയന്റുമായി ഒമാനും ഉസ്ബെകിസ്താനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
തജികിസ്താനെ 2-1ന് തോൽപിച്ച് തുടങ്ങിയ ഇന്ത്യ ഇറാനോട് പൊരുതി വീഴുകയായിരുന്നു. ആദ്യ ഒരു മണിക്കൂർ എതിരാളികളെ പിടിച്ചുകെട്ടിയശേഷമാണ് മൂന്ന് ഗോൾ വഴങ്ങിയത്. ഫിഫ റാങ്കിങ്ങിൽ 20ലും ഏഷ്യയിൽ ഒന്നാംസ്ഥാനത്തും നിൽക്കുന്ന ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനായത് ബ്ലൂ ടൈഗേഴ്സിന് പ്രതീക്ഷ നൽകുന്നുണ്ട്. ടൂർണമെന്റിൽ മൂന്നാംസ്ഥാനമെങ്കിലും നേടി മടങ്ങാനായാൽ അത് ചരിത്ര സംഭവമാകും. റാങ്കിങ്ങിൽ 133ാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ എതിരാളികളായ അഫ്ഗാൻ 161ലും.
കാഫ നാഷൻസ് കപ്പിൽ ഇന്ന് അഫ്ഗാനിസ്താനെ നേരിടുന്ന ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ സെന്റർ ബാക്ക് സന്ദേശ് ജിങ്കാന് ടൂർണമെന്റിലെ ശേഷിച്ച മത്സരങ്ങളിൽ കളിക്കാനാവില്ല. ഇറാനെതിരായ കളിയിലാണ് ജിങ്കാന് പരിക്കേറ്റത്. താരം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. തജികിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ നേടിയ ഗോളുകളിലൊന്ന് ജിങ്കാന്റെ വകയായിരുന്നു.
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…