Categories: Football

ലോകകപ്പ് കളിക്കാൻ പുറപ്പെട്ട താരം ഒളിച്ചോടി; ‘നാട്ടിലെത്തിയാൽ ഇതേ ഫുട്ബാൾ കളിക്കണം, ​മെച്ചപ്പെട്ട കളി തേടി പോകുന്നു’വെന്ന് സഹതാരങ്ങൾക്ക് ശബ്ദസ​ന്ദേശം

മഡ്രിഡ്: നവംബറിൽ ഖത്തറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കളിക്കാനായി പുറപ്പെട്ട ഹെയ്തി ടീം അംഗം സ്​പെയിനിൽ നിന്നും മുങ്ങി.

ഖത്തറിലേക്കുള്ള വഴിമധ്യേ പരിശീലനത്തിനും സന്നാഹ മത്സരങ്ങൾക്കുമായി സ്​പെയിനിലിറങ്ങിയപ്പോഴായിരുന്നു 25 അംഗ സംഘത്തിലെ അംഗമായ ജൗണി തിയോഡോർ ജൂനിയർ എന്ന 16 കാരൻ ടീമിന്റെ ക്യാമ്പിൽ നിന്നും മുങ്ങിയത്. ഫ്രാൻസിലേക്ക് പോകുകയാണെന്ന ശബ്ദ സന്ദേശം സഹതാരങ്ങൾക്ക് അയച്ച ശേഷമായിരുന്നു ഇയാളുടെ രക്ഷപ്പെടൽ.

നവംബർ മൂന്ന് ഖത്തറിൽ കിക്കോഫ് കുറിക്കുന്ന അണ്ടർ 17 ലോകകപ്പിൽ കോൺ​കകാഫ് പ്രതിനിധികളായാണ് ഹെയ്ത് പ​ങ്കെടുക്കുന്നത്. കൗമാര ലോകകപ്പ് കളിക്കാൻ രാജ്യം മൂന്നാമത് യോഗ്യത നേടിയപ്പോൾ, ടീമിൽ ഇടം നേടിയ താരം കളത്തിലിറങ്ങും മു​മ്പേ മുങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സെപ്റ്റംബറിലാണ് ടീം സ്​പെയിനിലെത്തിയത്. ഒക്ടോബർ രണ്ടിന് ആദ്യ സന്നാഹ മത്സരം കളിച്ചിരുന്നു. സ്പാനിഷ് ക്ലബിനെതിരെ നടന്ന മത്സരത്തിൽ ഹെയ്തിയുടെ വിജയ ഗോളും തിയോഡറിന്റെ വകയായിരുന്നു. ഒക്ടോബർ 18ന് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ജിറോണയും തമ്മിലെ മത്സരം കാണാൻ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്തിയ ശേഷമായിരുന്നു പാസ്​പോർട്ടും മറ്റും ഉപേക്ഷിച്ച് മുടങ്ങിയത്.

ടീം ക്യാമ്പിൽ നിന്നും മുങ്ങിയ ശേഷം പങ്കുവെച്ച ഓഡിയോ സ​​ന്ദേശം സമൂഹിക മാധ്യമങ്ങളിലും വൈറലാണ്. ‘​ഹെയ്തിയിലേക്കുള്ള തിരിച്ചുപോക്ക് നല്ലതിനാവില്ല. ​കളി കഴിഞ്ഞ് ഹെയ്തിയിലേക്ക് മടങ്ങിയാൽ അതൊരു പരാജയമാവും. അവിടെ ഇതുവരെ കളിച്ച നിലവാരത്തിലെ ഫുട്ബാൾ തന്നെ തുടരേണ്ടി വരും’ -ശബ്ദ സന്ദേശത്തിൽ താരം പറയുന്നു.

ഒക്ടോബർ 31ന് ടീം ​ഖത്തറിലേക്ക് പറക്കാനിരിക്കെയാണ് പ്രധാന താരങ്ങളിൽ ഒരാളായ തിയോഡർ മുങ്ങിയത്.

സ്​പെയിനിൽ നിന്നും ഫ്രാൻസിലെത്തിയ അഭയം തേടാനാണ് താരത്തിന്റെ ശ്ര​മമെന്ന് ഹെയ്തിയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ താരത്തിന് ബന്ധുക്കളുണ്ടെന്നും, അവരുടെ പിന്തുണയോടെയാവാം രക്ഷപ്പെടലെന്നുമെന്നാണ് റിപ്പോർട്ട്.

ഒളിച്ചോടുന്ന ഹെയ്തിയൻ താരങ്ങൾ

വിദേശരാജ്യങ്ങളിൽ പര്യടനത്തിനെത്തുമ്പോൾ ടീം ക്യാമ്പിൽ നിന്നും ഒളിച്ചോടുന്ന കേസുകൾ ഹെയ്തി ടീമിൽ പതിവാണ്. 2021ൽ കോൺകകാഫ് ചാമ്പ്യൻസ് ലീഗിൽ പ​ങ്കെടുക്കാനായി മെക്സികോയിലെത്തിയപ്പോഴായിരുന്നു രാജ്യത്തെ പ്രധാന ക്ലബിലെ മൂന്ന് താരങ്ങൾ മുങ്ങിയത്. 2007ൽ ദക്ഷിണ കൊറിയയിൽ നടന്ന അണ്ടർ 17ലോകകപ്പനായി പുറപ്പെട്ട ടീം അംഗങ്ങൾ അമേരിക്കയിലെ ന്യൂയോർക്ക് വിമാനത്താവളത്തിലെത്തിയപ്പോഴും സമാനമായ രീതിയിൽ 13 താരങ്ങൾ മുങ്ങി.

എന്നാൽ തിയോഡർ ജൂനിയറുടെ ഒളിച്ചോട്ടം അങ്ങാടിപ്പാട്ടായതോടെ ഫ്രഞ്ച് അധികൃതർ എന്തുചെയ്യുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് അധികൃതർ.

© Madhyamam

Madhyamam

Share
Published by
Madhyamam

Recent Posts

അഡ്‍ലെയ്ഡിൽ ജയിക്കണം; ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം ഇന്ന്

വി​രാ​ട് കോ​ഹ്‍ലി​യും രോ​ഹി​ത് ശ​ർ​മ​യും പ​രി​ശീ​ല​ന​ത്തി​ൽമെ​ൽ​ബ​ൺ: അ​ഡ്‍ലെ​യ്ഡ് ഓ​വ​ലി​ൽ ജ​യി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. പ​ര​മ്പ​ര​യും ടീ​മി​ൽ ഇ​ട​വും ഉ​റ​പ്പി​ക്കാ​ൻ വെ​റ്റ​റ​ൻ…

47 minutes ago

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു.…

10 hours ago

‘അയാളുടെ പേരാണോ പ്രശ്നം?’; സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലെടുക്കാത്തതിനെതിരെ ​കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംഫോമിൽ കളിച്ചിട്ടും മുംബൈ ബാറ്റ്സ്മാൻ സർഫറാസ് ഖാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഏറെ വിവാദമായിരിക്കുകയാണ്.…

13 hours ago

ഇന്ത്യൻ വനിതകൾക്ക് സെമി കളിക്കാനാകുമോ? നാലാമത്തെ ടീമിനായി കനത്ത പോരാട്ടം; വനിത ഏകദിന ലോകകപ്പിൽ സാധ്യതകൾ ഇങ്ങനെ…

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് ഇതിനകം മൂന്നു ടീമുകളാണ് ടിക്കറ്റെടുത്തത് -ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക. നാലാമത്തെ…

19 hours ago

യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർക്ക് ആഡംബര കാറുകളോടുള്ള പ്രിയം കൂടുന്നു; പുത്തൻ ലംബോർഗിനി സ്വന്തമാക്കി താരം

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിങ് ഹാലൻഡിന് ആഡംബര കാറുകളോടുള്ള കമ്പം കൂടുന്നു. പുതിയതായി ഒരു ലംബോർഗിനി ഗാരേജിൽ എത്തിച്ചതോടെ താരത്തിൻ്റെ…

20 hours ago

‘സചിനേക്കാൾ 5000 റൺസ് കൂടുതൽ നേടുമായിരുന്നു…’; അവകാശവാദവുമായി ഓസീസ് ഇതിഹാസം

ചെറുപ്രായത്തിൽ തന്നെ ദേശീയ ടീമിനായി കളിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കറേക്കാൾ 5000 റൺസ് അധികം നേടുമായിരുന്നെന്ന്…

21 hours ago