Categories: Football

ഇഞ്ചുറി ടൈമിൽ മാർടിനെല്ലി ഗോൾ; സിറ്റിയെ സമനിലയിൽ പിടിച്ച് ആഴ്സനൽ

ലണ്ടൻ: വിലപ്പെട്ട മൂന്ന് പോയന്റ് ഉറപ്പിച്ച് ഇഞ്ചുറി ടൈം വരെ വിജയിച്ചു നിന്ന മാഞ്ചസ്റ്റർ സിറ്റിയെ സമനില പൂട്ടിൽ തളച്ച് ആഴ്സനൽ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഞായറാഴ്ച രാത്രിയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കളിയുടെ അവസാന മിനിറ്റിൽ ബ്രസീൽ താരം ​ഗബ്രിയേൽ മാർടിനെല്ലിയുടെ ബൂട്ടിൽ നിന്നും പിറന്ന അവിശ്വസനീയമായ ഗോളിലായിരുന്നു ആഴ്സനൽ വിജയത്തിനൊത്ത സമനില പിടിച്ചത്. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സിറ്റി സ്കോർ ചെയ്തിരുന്നു.

കളിയുടെ ഒമ്പതാം മിനിറ്റിൽ എർലിങ് ​ഹാലൻഡിന്റെ അതിവേഗ നീക്കത്തിനൊടുവിൽ പിറന്ന ഗോളിൽ പതറിയ ആഴ്സലിന് ഏറെ നേരം മറുപടിയുണ്ടായില്ല. ഇരു വിങ്ങുകളും ചലിപ്പിച്ച ആക്രമണങ്ങളുമായി ആഴ്സനൽ ഉണർന്നു കളിച്ചെങ്കിലും ഗോൾമാത്രം വഴങ്ങിയില്ല. രണ്ടാം പകുതിയിൽ കോച്ച് ആ​ർടെറ്റ സാക, എ​ബറെചി ഇസെ എന്നിവരെ പകരക്കാരായെത്തിച്ചു. 80ാം മിനിറ്റിലായിരുന്നു അറ്റകൈ എന്ന നിലയിൽ ടിംബറിനെ പിൻവലിച്ച് മാർടിനലിയെ അവതരിപ്പിച്ചത്. പൂർവാധികം കരുത്തോടെ ഓടിക്കളിച്ച താരം, അടുത്ത 13 മിനിറ്റിനുള്ളിൽ കോച്ചിന്റെ വിശ്വാസം കാത്തു. എസെയുമൊത്തുള്ള നീക്കത്തിനൊടുവിൽ, ബോക്സിനുള്ളിലേക്ക് കയറും മുമ്പേ സിറ്റി ഗോളി ഡോണറുമ്മയെയും കബളിപ്പിച്ച് ചിപ് ചെയ്ത പന്ത് അനായാം വലയിൽ പതിച്ചു.

സമനിലയോടെ, ആഴ്സനൽ പോയന്റ് നിലയിൽ ലിവർപൂളിന് പിന്നിലായി രണ്ടാം സ്ഥാനത്ത് തന്നെ തിരിച്ചെത്തി. അതേസമയം, സീസണിലെ ആദ്യസമനിലയുമായി മാഞ്ചസ്റ്റർ സിറ്റി ഒമ്പതാം സ്ഥാനത്താണ്.

© Madhyamam

Madhyamam

Recent Posts

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

1 hour ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

2 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

6 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

8 hours ago

അഡ്‍ലെയ്ഡിൽ ജയിക്കണം; ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം ഇന്ന്

വി​രാ​ട് കോ​ഹ്‍ലി​യും രോ​ഹി​ത് ശ​ർ​മ​യും പ​രി​ശീ​ല​ന​ത്തി​ൽമെ​ൽ​ബ​ൺ: അ​ഡ്‍ലെ​യ്ഡ് ഓ​വ​ലി​ൽ ജ​യി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. പ​ര​മ്പ​ര​യും ടീ​മി​ൽ ഇ​ട​വും ഉ​റ​പ്പി​ക്കാ​ൻ വെ​റ്റ​റ​ൻ…

12 hours ago

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു.…

21 hours ago