ദോഹ: ഫുട്ബാളിന്റെ ആരവങ്ങളിലേക്ക് ഒരുങ്ങി ഖത്തർ. നവംബർ -ഡിസംബർ മാസങ്ങളിലായി ഖത്തർ ആതിഥേയത്വം വഹിക്കുന്ന കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും സ്പോൺസർമാരെ പ്രഖ്യാപിച്ചു. ഖത്തർ എയർവേയ്സ്, വിസിറ്റ് ഖത്തർ അടക്കം ഏഴ് പ്രധാനപ്പെട്ട സ്പോൺസർമാരെയാണ് സംഘാടക സമിതി പ്രഖ്യാപിച്ചത്. ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കായിക യുവജനകാര്യ വകുപ്പു മന്ത്രിയും സംഘാടക സമിതി (എൽ.ഒ.സി) ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
അൽ വാഹ ഫോർ കാർസ്, മീഡിയ സിറ്റി ഖത്തർ, വോഡഫോൺ ഖത്തർ, ജി.ഡബ്ല്യൂ.സി, അസ്പെറ്റർ എന്നിവയാണ് കായിക മാമാങ്കങ്ങളുമായി സഹകരിക്കുന്ന മറ്റു പ്രമുഖ ബ്രാൻഡുകൾ. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ചാമ്പ്യൻഷിപ്പുകളുടെ ആഗോള ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യമെന്നും ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. ഡിസംബർ ഒന്നു മുതൽ പതിനെട്ടു വരെയാണ് ഫിഫ അറബ് കപ്പ്. ആറു ലോകകപ്പ് വേദികളിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുക. ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായി 2021ലായിരുന്നു അറബ് കപ്പിന് ഖത്തർ വേദിയായത്. പത്തു വർഷത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ച ടൂർണമെന്റ് ഫിഫയുടെ പേരിൽ നാലുവർഷത്തിലൊരിക്കൽ എന്ന നിലയിൽ ക്രമീകരിച്ചാണ് ഇപ്പോൾ തിരികെയെത്തുന്നത്. 2025, 2029, 2033 സീസണുകളിലെ ഫിഫ അറബ് കപ്പിന് ഖത്തർ വേദിയാകുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നവംബർ മൂന്നു മുതൽ 27 വരെയാണ് ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്നത്. 2025 മുതൽ 2029 വരെ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ സ്ഥിരം വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. രണ്ടു വർഷത്തിൽ ഒരിക്കലായി നടക്കുന്ന ടൂർണമെന്റിനെ 2025 മുതൽ വാർഷിക ഇവന്റാക്കി മാറ്റിയും ടീമുകളുടെ എണ്ണം 24ൽ നിന്ന് 48ആയി ഉയർത്തിയുമാണ് കൗമാര ഫുട്ബാൾ മേളയെ ഫിഫ പരിഷ്കരിച്ചത്. ആസ്പയർ സോണിലാണ് മത്സരങ്ങൾ നടക്കുക. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം ഫൈനലിന് വേദിയാകും. 2023 നവംബർ -ഡിസംബർ മാസങ്ങളിലായി ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്. സുപ്രധാന ടൂർണമെന്റുകളിലൂടെ മേഖലയിലെ ഫുട്ബാൾ പ്രേമികൾക്ക് വീണ്ടും കാൽപന്ത് ഉത്സവത്തിന് ഖത്തർ വേദിയൊരുക്കുകയാണ്.
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…