കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ.
ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്പോൺസറുടെ നേതൃത്വത്തിൽ നന്നായി ശ്രമിച്ചുവെന്നും, സ്റ്റേഡിയം അനുമതിയുമായി ബന്ധപ്പെട്ട് ചെറിയ കടമ്പയാണ് മുന്നിലെന്നും അത് മറികടന്ന് മത്സരം സംഘടിപ്പിക്കാൻ കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വേദിയായ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയിലെ സർട്ടിഫിക്കറ്റ് ഫിഫക്ക് നൽകേണ്ടിയിരുന്നു. എന്നാൽ, അത് നൽകാൻ വൈകിയത് അംഗീകാരത്തിന് തിരിച്ചടിയായി -മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അത് നൽകിയെന്നും നവംബറിൽ തന്നെ ടീമിനെ കേരളത്തിൽ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
‘അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനും, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും കേരളത്തിലെ മത്സരത്തിനായി ശിപാർശ ചെയ്തിരുന്നു. ഫിഫയുടെ അംഗീകാരം വാങ്ങിയാൽ കേരളത്തിലേക്ക് വരുമെന്നാണ് അർജന്റീന അസോസിയേഷൻ നിലപാട്. സർക്കാറിന്റെയും മറ്റും വിവിധ ഏജൻസികൾ സ്റ്റേഡിയം പരിശോധന പൂർത്തിയാക്കി. ഫ്ലഡ് ലൈറ്റ് മാറ്റാനും മറ്റും നിർദേശിച്ചിരുന്നു. അത് സമയബന്ധിതമായി പൂർത്തിയാക്കി’ -മന്ത്രി വിശദീകരിച്ചു.
നമ്മുടെ സുഹൃത്തുകൾ തന്നെ മെയിൽ അയച്ചാണ് ഫിഫയിൽ പ്രശ്നമുണ്ടാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. കളി നടക്കരുതെന്ന ആഗ്രഹത്തിൽ കേരളത്തിൽ നിന്ന് പലരും ഫിഫക്ക് മെയിൽ അയച്ചു. കൊച്ചിയിലെ വേദി സന്ദർശിച്ച അർജന്റീന ടീം പ്രതിനിധികൾ സംതൃപ്തരായിരുന്നു. നവംബറിൽ നടത്താൻ തന്നെയാണ് നിലവിൽ ശ്രമം തുടരുന്നത്. ഈ കളി നടക്കും. എന്ത് വിലകൊടുത്തും നടത്തും -മന്ത്രി വ്യക്തമാക്കി.
സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ സ്പോൺസറുടെ കീഴിൽ മുന്നോട്ട് പോവുകയാണ്.
ചെറിയ കടമ്പയാണ് ഇപ്പോൾ മുന്നിലുള്ളത്, അത് കടന്നു മുന്നോട്ട് പോകും. ഈ നവംബറിൽ തന്നെ, അല്ലെങ്കിൽ അടുത്ത വിൻഡോയിൽ മെസ്സിയും സംഘവും കേരളത്തിലൽ വരുമെന്നാണ് പ്രതീക്ഷ -മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിൽ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച അറിയിപ്പിലൂടെയാണ് അർജന്റീന നവംബറിൽ കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കിയത്. നവംബർ 14ന് അംഗോളയിൽ മാത്രമാണ് നിലവിലെ ഷെഡ്യൂൾ പ്രകാരം കളിയുള്ളത്. അതിന് മുമ്പും ശേഷവുമായി സ്പെയിനിൽ പരിശീലനം നടത്തും.
എന്നാൽ, അർജന്റീനയുടെ കേരളത്തിലേക്കുള്ള പര്യടനം നവംബറിൽ ഇല്ലെന്ന് ഉറപ്പായതോടെ മത്സരം മാറ്റിവെച്ചത് സ്പോൺസർമാരായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ സ്ഥിരീകരിച്ചു.
ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണയായെന്നും, അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.
മുംബൈ: ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ അഞ്ചു…
മുംബൈ: കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ കലാശപ്പോരിലേക്ക്. വനിത ഏകദിന ലോകകപ്പിൽ രണ്ടാം…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയക്കെതിരെ 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായ നിലയിൽ. 42…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…
മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…