ഫ്ലോറിഡ: ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെംഗോയെ 4-2ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ കടന്നു. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരട്ട ഗോളോടെ ഹാരി കെയ്നാണ് ബയേണിന്‍റെ ഹീറോ ആയത്.
ആറാംമിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങിയതോടെ ക്ഷീണത്തോടെയായിരുന്നു ഫ്ലമെംഗോയുടെ തുടക്കം. ജോഷ്വാ കിമ്മിഷിന്റെ കോർണറിൽ നിന്ന് ഫ്ലമെംഗോയുടെ എറിക് പുൾഗർ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. ഇതിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഒമ്പതാം മിനിറ്റിൽ ഹാരി കെയ്നിന്‍റെ ആദ്യ ഗോൾ പിറന്നു. സ്കോർ 2-0.
33ാം മിനിറ്റിൽ ജെർസന്‍റെ ഗോളിലൂടെ ഫ്ലമെംഗോ തിരിച്ചുവരവിനുള്ള ശ്രമം നടത്തി. എന്നാൽ, 41ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്സ്ക തകർപ്പൻ ഗോളിലൂടെ ബയേണിന്‍റെ ലീഡ് രണ്ടാക്കി നിലനിർത്തി. സ്കോർ: 3-1.
രണ്ടാംപകുതിയിൽ മൈക്കിൾ ഒലിസെ കൈകൊണ്ട് പന്ത് തട്ടിയതിന് ഫ്ലമെംഗോക്ക് ലഭിച്ച പെനാൽറ്റിയിലൂടെ ജോർഗിഞ്ഞോ ഗോൾ നേടി. സ്കോർ: 3-2. എന്നാൽ, 73ാം മിനിറ്റിൽ ഹാരി കെയ്നിന്‍റെ രണ്ടാംഗോളെത്തി (4-2). ഇതോടെ ബയേൺ ജയം ഉറപ്പിച്ചു. ഫ്ലമെംഗോ പൊരുതിയെങ്കിലും പിന്നീട് ഗോൾ പിറന്നില്ല.
ക്വാർട്ടർ ഫൈനലിൽ ബയേൺ പി.എസ്.ജിയെ നേരിടും. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്നാണ് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ക്വാർട്ടറിലെത്തിയത്. മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബിന്‍റെ ജയം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…
വിരാട് കോഹ്ലിയും രോഹിത് ശർമയും പരിശീലനത്തിൽമെൽബൺ: അഡ്ലെയ്ഡ് ഓവലിൽ ജയിക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയും ടീമിൽ ഇടവും ഉറപ്പിക്കാൻ വെറ്ററൻ…
പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു.…