ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന അന്തർ ജില്ല സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കോഴിക്കോട് ജേതാക്കൾ. ഫൈനലിൽ നിശ്ചിതസമയത്ത് (1-1) സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 നായിരുന്നു വിജയം.
ലൂസേഴ്സ് ഫൈനലിൽ എറണാകുളത്തെ തോൽപിച്ച് തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി മലപ്പുറത്തിന്റെ പി. ആദതിനെയും ഗോൾകീപ്പറായി തിരുവനന്തപുരത്തിന്റെ ജാക്സണിനെയും തെരഞ്ഞെടുത്തു. ഫൈനലിലെ മികച്ച കളിക്കാരൻ കോഴിക്കോടിന്റെ മുഹമ്മദ് നിഹാലാണ്. ഫെയർ പ്ലേ അവാർഡ് തിരുവനന്തപുരം നേടി.
ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജയിംസ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം അർജുന ജേതാവ് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബാൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിനോൾഡ് വർഗീസ്, കേരള റഫറീസ് അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ നായർ, റെംജി ഓസ്കാർ, കെ.എ. വിജയകുമാർ, സി.എ. ജോസഫ്, ബി.എച്ച്. രാജീവ്, ഹരീഷ് കുമാർ, ആദിത്യ വിജയകുമാർ, ബി. അനസ് മോൻ എന്നിവർ സംസാരിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…