Categories: Football

റയലിൽനിന്ന് പടിയിറങ്ങി ലൂക മോഡ്രിച്, ഇനി എ.സി മിലാനൊപ്പം

മിലാന്‍: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിച്ച ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച്, ഇനി എ.സി മിലാനൊപ്പം പന്തുതട്ടും.

ഒരു വർഷത്തേക്കാണ് ഇറ്റാലിയൻ ക്ലബുമായി താരം കരാറിലെത്തിയത്. ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പി.എസ്.ജിക്കെതിരെ തൂവെള്ള ജഴ്സിയിൽ ക്രൊയേഷ്യൻ താരം അവസാന മത്സരം കളിച്ചു. ഫിഫ ക്ലബ് ലോകകപ്പോടെ റയലിൽനിന്ന് പടിയുറങ്ങുമെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് ക്ലബിനോട് മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് തോറ്റ റയൽ ഫൈനൽ കാണാതെ പുറത്തായി.

39 വയസ്സുകാരനായ മോഡ്രിച്ചിന്‍റെ 13 വർഷത്തെ റയൽ കരിയറിനാണ് ഇതോടെ അവസാനമായത്. റയലിന്‍റെ മധ്യനിരയില്‍ ഭാവന്നാസമ്പന്ന സന്നിധ്യവുമായി നിന്ന ലൂക്ക 597 മത്സരങ്ങൾ കളിച്ചു. ക്ലബിനൊപ്പം 28 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസുമായി ചേര്‍ന്നു മോഡ്രിച് തീര്‍ത്ത മുന്നേറ്റങ്ങളും നീക്കങ്ങളും റയലിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു.

🚨🔴⚫️ Luka Modrić to AC Milan, here we go confirmed! Exclusive story from June and deal now in place for Croatian midfielder.Modrić counter signed one year contract at AC Milan valid until June 2026, arriving after Club World Cup as planned.Deal confirmed. ✅🇭🇷 pic.twitter.com/mwRBg7oNp6

— Fabrizio Romano (@FabrizioRomano)
July 10, 2025

പി.എസ്.ജിക്കെതിരായ മത്സരത്തിൽ തുടക്കത്തിൽ പകരക്കാരുടെ ബെഞ്ചിലിരുന്ന താരം, 64ാം മിനിറ്റിൽ ഗ്രൗണ്ടിലെത്തി. അപ്പോഴേക്കും മത്സരം റയലിന്‍റെ കൈയിൽനിന്ന് വഴുതിപോയിരുന്നു. 3-0ത്തിന് പിന്നിൽ. അവസാന മിനിറ്റുകളിൽ താരം മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. മോഡ്രിച്ചുമായി കരാറിലെത്തിയത് മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വരവ് മിലാന്‍ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്.

നാല് ലാ ലിഗ, രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, ആറ് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് യുവേഫ സൂപ്പര്‍ കപ്പ്, അഞ്ച് ക്ലബ് ലോകകപ്പ്, ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ മോഡ്രിച് റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Recent Posts

അയാൾ തോറ്റു പിന്മാറുന്ന ഒരു കളിക്കാരനല്ല; നൽകിയ സൂചന തിരിച്ചുവരവിന്റേത് മാത്രം -സുനിൽ ഗവാസ്കർ

പെർത്തിന് പി​റകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…

29 minutes ago

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…

4 hours ago

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…

5 hours ago

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…

7 hours ago

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

17 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

19 hours ago