Categories: Football

ഡോർട്ട്മുണ്ടിനെ നാലടിയിൽ വീഴ്ത്തി ബാഴ്സ; ഇരട്ടഗോളുമായി ലെവൻഡോവ്സ്കി; റാഫിഞ്ഞ ഇനി മെസ്സിക്കൊപ്പം

മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തരിപ്പണമാക്കി ബാഴ്സലോണ.

പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് സ്പാനിഷ് ക്ലബിന്‍റെ ജയം. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബ്രസീൽ താരം റാഫിഞ്ഞ ഇതിഹാസ താരം ലയണൽ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. കൗമാര താരം ലമീൻ യമാലാണ് നാലാം ഗോൾ നേടിയത്.

ഈമാസം 15ന് ഡോർട്ട്മുണ്ടിന്‍റെ മൈതാനത്താണ് രണ്ടാംപാദ പോരാട്ടം. പന്തു കൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും ഉൾപ്പെടെ മത്സരത്തിലുടനീളം ബാഴ്സയുടെ ആധിപത്യമായിരുന്നു. തുടക്കം മുതൽ തന്നെ ബാഴ്സ താരങ്ങൾ ജർമൻ ക്ലബിന്‍റെ ബോക്സിനുള്ളിൽ വെല്ലുവിളി ഉയർത്തി. ആദ്യ ഏഴു മിനിറ്റിനുള്ളിൽ മൂന്നു തവണയാണ് ഡോർട്ട്മുണ്ട് ഗോൾകീപ്പർ ഗ്രിഗർ കോബിയെ യമാലും ലെവൻഡോവ്സ്കിയും പരീക്ഷിച്ചത്. ഒടുവിൽ 25ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ കറ്റാലൻസ് ലീഡെടുത്തു. പോ കുബാർസിയുടെ ക്രോസിൽനിന്നാണ് റാഫിഞ്ഞ വല കുലുക്കിയത്.

⭐️⭐️⭐️⭐️FULL TIME!!!!⭐️⭐️⭐️⭐️#BarçaBVB @ChampionsLeague pic.twitter.com/CmtIQpXUm9

— FC Barcelona (@FCBarcelona)
April 9, 2025

വാർ പരിശോധനക്കൊടുവിലാണ് ഗോൾ അനുവദിച്ചത്. 1-0 സ്കോറിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ഡോർട്ട്മുണ്ടിന്‍റെ ശ്രമങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടി. 48ാം മിനിറ്റിൽ പോളിഷ് താരത്തിലൂടെ ബാഴ്സ ലീഡ് വർധിപ്പിച്ചു. റാഫിഞ്ഞയുടെ ഹെഡ്ഡർ മറ്റൊരു ഹെഡ്ഡറിലൂടെ ലെവൻഡോവ്സ്കി വലയിലാക്കി. 66ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ രണ്ടാം ഗോൾ. ക്ലബിനായി താരത്തിന്‍റെ 99ാം ഗോൾ. ഫെർമിൻ ലോപ്പസാണ് ഗോളിന് വഴിയൊരുക്കിയത്.

77ാം മിനിറ്റിൽ യമാലിലൂടെ ബാഴ്സ ഗോൾ പട്ടിക പൂർത്തിയാക്കി. റാഫിഞ്ഞയാണ് അസിസ്റ്റ് നൽകിയത്. ഇതോടെ താരം മെസ്സിയുടെ റെക്കോഡിനൊപ്പമെത്തിയത്. ചാമ്പ്യൻസ് ലീഗിന്‍റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (19 തവണ) നൽകിയ താരമെന്ന നേട്ടമാണ് റാഫിഞ്ഞ സ്വന്തമാക്കിയത്. 2011-12 സീസണിലാണ് മെസ്സി ബാഴ്സക്കായി 19 അസിസ്റ്റുകൾ നൽകിയത്.

Barcelona haven’t lost a game in 2025 – their best start to a calendar year ever 😎🔵🔴 pic.twitter.com/oGjGcCNK71

— OneFootball (@OneFootball)
April 9, 2025

ചാമ്പ്യൻസ് ലീഗിൽ റാഫിഞ്ഞയുടെ 12ാം ഗോളാണിത്. 2019നുശേഷം ആദ്യ സെമി സ്വപ്നം കാണുന്ന ബാഴ്സയെ ഇനി അട്ടിമറിക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ജയത്തോടെ ബാഴ്സ അപരാജിത കുതിപ്പ് 23 മത്സരങ്ങളിലേക്ക് നീട്ടി.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Recent Posts

ഊബറിൽ കറങ്ങി ഇന്ത്യൻ താരങ്ങൾ; വി.ഐ.പി യാത്രക്കാരെ കണ്ട് ഞെട്ടി ഡ്രൈവർ -വിഡീയോ

അഡ്​ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…

19 minutes ago

നഖ്‍വി, എന്തിനിങ്ങനെ സ്വയം നാണംകെടുന്നു! എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട്…

2 hours ago

അയാൾ തോറ്റു പിന്മാറുന്ന ഒരു കളിക്കാരനല്ല; നൽകിയ സൂചന തിരിച്ചുവരവിന്റേത് മാത്രം -സുനിൽ ഗവാസ്കർ

പെർത്തിന് പി​റകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…

6 hours ago

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…

10 hours ago

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…

11 hours ago

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…

12 hours ago