Categories: Football

ട്രംപ് എന്ന ഫുട്ബാൾ ആരാധകൻ

representation image

ഇന്ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജ​ഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അർധരാത്രി 12.30ന് ഇംഗ്ലീഷ് ക്ലബായ ചെൽസിയും ഫ്രഞ്ച് ക്ലബായ പിഎസ്ജിയും തമ്മിലാണ് ഫൈനൽ മൽസരം നടക്കുന്നത്. തന്റെ തിരിച്ചുവരവിലെ അമേരിക്കയുടെ സുവർണ കാലഘട്ടത്തിന്റെ ഭാഗമായാണ്

ലോകക്ലബ് ഫുട്ബാളിനെയും 2026 ലോകകപ്പ് ഫുട്ബാളിനെയും 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്സിനെയും കാണുന്നതെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ പതിവ് സന്ദർശകനായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായുള്ള കോടീശ്വരനായ റിപ്പബ്ലിക്കൻപാർട്ടി നേതാവിന്റെ അടുത്ത സൗഹൃദം ഫുട്ബാളിനെ ഒരുരാഷ്ട്രീയ ആയുധമാക്കാനുള്ള വഴികൂടി തെളിയുകയാണ്.

 ശനിയാഴ്ച ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഫിഫയുടെ പുതിയ ഓഫിസ് ട്രംപ് ടവറിലാണെന്നും ഇൻഫന്റിനോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന്റെ 19 വയസ്സുകാരനായ മകൻ ബാരൺ ഫുട്ബാൾ ആരാധകനാണെന്നും അതുകൊണ്ടുതന്നെ താനും ഫുട്ബാളിനെ സ്നേഹിക്കുന്നെന്നും ട്രംപും വെളിപ്പെടുത്തി. 2026​ ​ലോകകപ്പിന് മുന്നോടിയായുള്ള മത്സരമായി വേണം ലോകക്ലബ് ഫുട്ബാൾ ഫൈനലിനെ കാണാനെന്നും ഇരുവരും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽവെച്ച് അഭിപ്രായപ്പെട്ടു.

ട്രംപിന്റെ നയത്തിന്റെ ഭാഗമായ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികൾ, ഫുട്ബാൾ ആരാധകർ അമേരിക്കയിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

2026 ലോകകപ്പിന് ആരാധകരെ സ്വാഗതം ചെയ്യുന്നുവെങ്കിലും സമയം കഴിയുമ്പോൾ അവർ അമേരിക്കയിൽ നിന്ന് സ്ഥലം വിട്ടോളണം എന്നാണ് ട്രംപിയൻ മറുപടി.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Recent Posts

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരത്തിനൊപ്പം സെൽഫി; മലയാളി ആരാധകന് ജയിൽശിക്ഷ

പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതി​ക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി…

15 minutes ago

നാല് തോൽവി; മൂന്ന് കളി മഴയെടുത്തു; സമ്പൂർണ തോൽവിയായി പാകിസ്താൻ പെൺപട പുറത്ത്

കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ…

1 hour ago

ഊബറിൽ കറങ്ങി ഇന്ത്യൻ താരങ്ങൾ; വി.ഐ.പി യാത്രക്കാരെ കണ്ട് ഞെട്ടി ഡ്രൈവർ -വിഡീയോ

അഡ്​ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…

2 hours ago

നഖ്‍വി, എന്തിനിങ്ങനെ സ്വയം നാണംകെടുന്നു! എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട്…

4 hours ago

അയാൾ തോറ്റു പിന്മാറുന്ന ഒരു കളിക്കാരനല്ല; നൽകിയ സൂചന തിരിച്ചുവരവിന്റേത് മാത്രം -സുനിൽ ഗവാസ്കർ

പെർത്തിന് പി​റകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…

8 hours ago

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…

12 hours ago