Categories: Football

ഐ.എസ്.എല്ലിന്‍റെ ഭാവി തുലാസിൽ? അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു; 2025-26 സീസൺ സാധ്യമല്ലെന്ന് ക്ലബുകളെ അറിയിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. 2025-26 സീസൺ തൽക്കാലം സാധ്യമല്ലെന്ന് ലീഗ് നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) ക്ലബുകളെയും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനെയും (എ.ഐ.എഫ്.എഫ്) അറിയിച്ചതായാണ് വിവരം.

റിലയന്‍സ് ഗ്രൂപ്പിന്‍റെ കീഴിലുള്ളതാണ് എഫ്.എസ്.ഡി.എൽ. സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. സംപ്രേഷണാവകാശ കരാർ തർക്കമാണ് ലീഗ് മാറ്റിവെക്കാൻ കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നേരത്തെ, ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് എ.ഐ.എഫ്.എഫ് പുതിയ സീസണ്‍ മത്സരകലണ്ടർ പുറത്തിറക്കിയത്.

ISL 2025–26 Season Put on Hold 🚨ISL has officially informed clubs and the AIFF that they are not in a position to proceed with the upcoming season due to uncertainty over the contractual structure beyond the current MRA term.Is this the end of the ISL?Will we ever watch the… pic.twitter.com/R8nyEQqzSg

— All India Football (@AllIndiaFtbl)
July 11, 2025

എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കരാറനുസരിച്ച് എഫ്.എസ്.ഡി.എല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ എഫ്.എസ്.ഡി.എല്‍. 2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടു.

കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് ഐ.എസ്.എല്‍ നടത്താനാണ് എഫ്.എസ്.ഡി.എല്ലിന് താല്‍പര്യമെന്നും സൂചനയുണ്ട്. ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബുകള്‍ക്കാവും. എഫ്.എസ്.ഡി.എല്‍ 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം.

വിഷയത്തിൽ ഐ.എസ്.എൽ അധികൃതരോ ക്ലബുകളോ, എ.ഐ.എഫ്.എഫ് ഭാരവാഹികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Recent Posts

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

4 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

6 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

9 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

9 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

13 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

15 hours ago