Categories: Football

ഇൻജുറി ഗോളിൽ കളി തിരിച്ചു! ബാഴ്സ-അത്ലറ്റികോ പോരാട്ടത്തിന് ക്ലാസിക് സമനില

മഡ്രിഡ്: കോപ ഡെൽ റേ സെമി ഫൈനലിൽ ബാഴ്സലോണ-അത്ലറ്റികോ മഡ്രിഡ് ആദ്യപാദ പോരാട്ടത്തിന് ആവേശ സമനില. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുവരും നാലു ഗോൾ വീതം നേടി പിരിയുകയായിരുന്നു.

ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് അത്ലറ്റികോ മഡ്രിഡ് മത്സരത്തിൽ നാടകീയമായി സമനില പിടിച്ചത്. പെഡ്രി, പാവു കുബാർസി, ഇനിഗോ മാർട്ടിനെസ്, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബാഴ്സക്കായി വലകുലുക്കിയത്. ജൂലിയൻ അൽവാരസ്, അന്‍റോണിയോ ഗ്രീസ്മാൻ, മാർകോസ് ലോറന്‍റെ, അലക്സാണ്ടർ സോർലോത്ത് എന്നിവരാണ് അത്ലറ്റികോയുടെ സ്കോറർമാർ. ഏപ്രിലിലാണ് രണ്ടാംപാദ മത്സരം. കളി തുടങ്ങി 50ാം സെക്കൻഡിൽതന്നെ അത്ലറ്റികോ ബാഴ്സയെ ഞെട്ടിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി താരം അൽവാരസാണ് ടീമിന് ലീഡ് നേടികൊടുത്തത്.

ഗോൾ വീണതിന്‍റെ ആഘാതത്തിൽനിന്ന് മുക്തമാകുന്നതിനു മുമ്പേ വീണ്ടും അത്ലറ്റികോയുടെ പ്രഹരം. ആറാം മിനിറ്റിൽ മുൻ ബാഴ്സ താരം കൂടിയായ ഗ്രീസ്മാനാണ് ലീഡ് ഉയർത്തിയത്. തുടക്കത്തിലെ തിരിച്ചടിയിൽനിന്ന് ബാഴ്സ പതിയ മത്സരത്തിലേക്ക് തിരിച്ചെത്തി. 19ാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി. 21ാം മിനിറ്റിൽ കുബാർസിയുടെ ഹെഡ്ഡർ ഗോളിലൂടെ ആതിഥേയർ മത്സരത്തിൽ ഒപ്പമെത്തി. 41ാം മിനിറ്റിൽ മറ്റൊരു ഹെഡ്ഡർ ഗോളിലൂടെ ഇനിഗോ മാർട്ടിനെസ് ബാഴ്സയെ മുന്നിലെത്തിച്ചു. രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ബ്രസീൽ താരം റാഫിഞ്ഞ. 3-2 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്.

WE. ARE. SPEECHLESS 🤯Barcelona and Atlético Madrid just delivered an all time classic in the Copa del Rey 🏆🇪🇸 pic.twitter.com/uahzGfhHef

— OneFootball (@OneFootball)
February 25, 2025

74ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ ലെവൻഡോവ്സ്കിയും വലകുലുക്കിയതോടെ വിജയം ബാഴ്സക്കൊപ്പമെന്ന് ഏവരും ഉറപ്പിച്ചു. കൗമാര താരം ലമീൻ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, 84ാം മിനിറ്റിൽ ലോറന്‍റെയുടെ ഗോളിലൂടെ അത്ലറ്റികോ ഒരു ഗോൾ മടക്കി. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+3) പകരക്കാരൻ സോർലോത്താണ് സന്ദർശകർക്ക് നാടകീയ സമനില നേടി കൊടുത്തത്. വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ റയൽ മഡ്രിഡ്, റയൽ സോസിഡാഡുമായി ഏറ്റുമുട്ടും.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/Hmn6WXf

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Recent Posts

ഊബറിൽ കറങ്ങി ഇന്ത്യൻ താരങ്ങൾ; വി.ഐ.പി യാത്രക്കാരെ കണ്ട് ഞെട്ടി ഡ്രൈവർ -വിഡീയോ

അഡ്​ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…

33 minutes ago

നഖ്‍വി, എന്തിനിങ്ങനെ സ്വയം നാണംകെടുന്നു! എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട്…

2 hours ago

അയാൾ തോറ്റു പിന്മാറുന്ന ഒരു കളിക്കാരനല്ല; നൽകിയ സൂചന തിരിച്ചുവരവിന്റേത് മാത്രം -സുനിൽ ഗവാസ്കർ

പെർത്തിന് പി​റകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…

6 hours ago

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…

10 hours ago

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…

11 hours ago

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…

13 hours ago