റോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്‍റെ മകളുടെ മകനായ റൊമാനോ ബെനിറ്റോ ഫ്ലോറിയാനി മുസ്സോളിനിയാണ് സീരി എ ടീമായ ക്രിമോണീസിന് വേണ്ടി കളിക്കുക. ലാസിയോയിൽ നിന്നാണ് 22കാരനായ താരം ക്രിമോണീസിലെത്തിയത്. നേരത്തെ സീരി ബിയിൽ യുവെ സ്റ്റാബിയക്ക് വേണ്ടി റൊമാനോ മുസ്സോളിനി കളിച്ചിരുന്നു. സീരി ബി ടീമായ ക്രിമോണീസ് ഈ സീസണിൽ പ്ലേഓഫ് കളിച്ചാണ് സീരി എയിൽ കളിക്കാൻ യോഗ്യത നേടിയത്.
2003ൽ റോമിലാണ് റൊമാനോയുടെ ജനനം. റോമയുടെ യൂത്ത് ക്ലബ്ബിലൂടെ വളർന്ന താരം പിന്നീട് ലാസിയോ എഫ്.സിയിലേക്ക് മാറി. ലാസിയോയെ പ്രൈമാവെറ 2 സൂപ്പർ കപ്പ് ജേതാവാക്കുന്നതിൽ പങ്കുവഹിച്ച താരം 2023-24ൽ പെസ്കാറ എഫ്.സിയിൽ കളിച്ചുകൊണ്ടാണ് സീരി സിയിൽ അരങ്ങേറിയത്. 32 മത്സരങ്ങൾ പെസ്കാറക്ക് വേണ്ടി കളിച്ചു.
അവസാന സീസണിൽ യുവെ സ്റ്റാബിയയിലേക്ക് മാറിയ റൊമാനോ മുസ്സോളിനി സീരി ബിയിൽ 37 മത്സരങ്ങൾ കളിച്ച് മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നടത്തി.
ഫാഷിസ്റ്റും സ്വേച്ഛാധിപതിയുമായ ബെനിറ്റോ മുസ്സോളിനിയുടെ മകൻ റൊമാനോ മുസ്സോളിനിയുടെ മകളായ അലസ്സാൻഡ്ര മുസ്സോളിനിയാണ് റൊമാനോയുടെ മാതാവ്. ക്രൂരതക്കും വംശീയതക്കും പേരുകേട്ട ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയെ 1945 ഏപ്രിൽ 28ന് പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.
തനിക്ക് രാഷ്ട്രീയത്തിൽ യാതൊരു താൽപര്യവുമില്ലെന്നാണ് ഈയിടെ റൊമാനോ മുസ്സോളിനി ഒരു അഭിമുഖത്തിൽ പറഞ്ഞത്. മൗറോ ഫ്ലോറിയാനിയാണ് റൊമാനോയുടെ പിതാവ്. മാതാവ് അലെസ്സാന്‍ഡ്ര മുസ്സോളിനി രാഷ്ട്രീയക്കാരി കൂടിയാണ്. തന്നെ റൊമാനോ ഫ്ലോറിയാനി എന്ന് വിളിക്കുന്നതിനേക്കാൾ റൊമാനോ മുസ്സോളിനി എന്ന് വിളിക്കുന്നതാണ് താൽപര്യമെന്ന് താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…