ലണ്ടൻ: പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ കരുത്തരായ മഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഫോറസ്റ്റിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-0നാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്.
മത്സരത്തിന്‍റെ അഞ്ചാം മിനുറ്റിൽ ആന്തോണി എലാംഗ നേടിയ ഗോളാണ് മത്സരത്തിലുടനീളം ഫോറസ്റ്റിന് മുൻതൂക്കം നൽകിയത്. മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഗോൾ. പിന്നീട് ഉണർന്നുകളിച്ച മാഞ്ചസ്റ്റർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളിലെത്താനായില്ല.
മത്സരത്തിന്‍റെ 69 ശതമാനം സമയവും പന്ത് മാഞ്ചസ്റ്റർ ടീമിന്‍റെ കാലിലായിരുന്നു. ആറ് ഷോട്ടുകൾ ഗോളിലേക്ക് തൊടുത്തെങ്കിലും ഒന്നുപോലും വലയിൽ കയറിയില്ല. ഫിനിഷിങ്ങിലെ പോരായ്മ മാഞ്ചസ്റ്ററിന് തിരിച്ചടിയായി.
വിജയത്തോടെ 30 കളികളിൽ 57 പോയിന്‍റുമായി ടേബിളിൽ മൂന്നാംസ്ഥാനത്ത് തുടരുകയാണ് നോട്ടിങ്ഹാം ഫോറസ്റ്റ്. 30 കളികളിൽ 37 പോയിന്‍റുമായി 13ാം സ്ഥാനത്താണ് യുണൈറ്റഡ്.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ആഴ്സണൽ 2-1ന് ഫുൾഹാമിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യ പകുതിയിൽ 37ാം മിനിറ്റിൽ മെറേനോയിലൂടെ ആയിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ബുകായോ സാകയാണ് രണ്ടാം ഗോൾ നേടിയത്.��
മറ്റൊരു മത്സരത്തിൽ വോൾവ്സ് 1-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. 21ാം മിനുറ്റിൽ സ്ട്രാൻഡ് ലാർസന്‍റെ വകയായിരുന്നു ഗോൾ.�
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/lQksABe