Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ
    • അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല
    • ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം
    • ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം
    • ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Thursday, June 19
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»‘മെസ്സി വരും ട്ടാ!’ അർജന്റീന ടീമിനൊപ്പം മെസ്സിയും എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ
    Football

    ‘മെസ്സി വരും ട്ടാ!’ അർജന്റീന ടീമിനൊപ്പം മെസ്സിയും എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 6, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ‘മെസ്സി വരും ട്ടാ!’ അർജന്റീന ടീമിനൊപ്പം മെസ്സിയും എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ
    Share
    Facebook Twitter Telegram WhatsApp

    ലോക ചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ‘മെസ്സി വരും ട്ടാ, ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക്’ മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘാടകർക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്. 

    അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും മെസ്സിയും സംഘത്തിലുണ്ടാകുമെന്നും നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസ്സി എത്തില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നതോടെ വിഷയം വീണ്ടും വിവാദമായിരുന്നു. സ്​പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് സ്പോൺസർഷിപ് ഏറ്റെടുത്തത്.

    ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്‍റീനൻ ടീമും ഒക്ടോബറിലാണ് കേരളത്തിൽ എത്തുകയെന്നാണ് തുടക്കം മുതൽ മന്ത്രി പറയുന്നത്. രണ്ട് പ്രദർശന മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച അതേ സമയത്ത് അർജന്‍റീന ചൈനയിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, സ്പോൺസർമാർ തുക അടക്കാത്തതുകൊണ്ടാണ് അർജന്‍റീന ടീമിന്‍റെ സന്ദർശനത്തിൽ തീരുമാനം വൈകുന്നതെന്നും പണമടച്ചാൽ തടസ്സങ്ങൾ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ പണം അടച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സ്പോൺസർമാർക്ക് മന്ത്രി നന്ദി പറഞ്ഞിട്ടുണ്ട്. 

    Read Also:  ഇന്ത്യക്ക് ഇൻജുറി ഷോക്ക്! പെനാൽറ്റി ഗോളിൽ ഹോങ്കോങ്ങിനോട് തോറ്റു, ഏഷ്യൻ കപ്പ് യോഗ്യത തുലാസിൽ

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും
    Next Article ജില്ല ഫുട്ബോൾ ലീഗ്; പ്രതാപകാലം വീണ്ടെടുക്കാൻ ഏജീസ് എത്തുന്നു

    Related Posts

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025

    ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം

    June 19, 2025

    ഫിഫ ക്ലബ് വേൾഡ് കപ്പ് ; റയലിന് അൽ ഹിലാലിന്‍റെ സമനിലപ്പൂട്ട്

    June 19, 2025
    Latest

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025By Rizwan Abdul Rasheed

    മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ…

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.