
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ജിറോണയെ വീഴ്ത്തി കരുത്തരായ റയൽ മഡ്രിഡ് വീണ്ടും രണ്ടാമതെത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.
ലൂക്ക മോഡ്രിച് (41ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയർ (83) എന്നിവരാണ് വലകുലുക്കിയത്. ലാസ് പാമാസിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ബാഴ്സയാണ് ലീഗിൽ ഒന്നാമത്. ഡാനിയൽ ഒൽമോയും (62) ഫെറാൻ ടോറസും (90+5) ടീമിനായി സ്കോർ ചെയ്തു.
ബാഴ്സക്കും റയലിനും 54 പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കിരീടപ്പോരാട്ടത്തിൽ ബാഴ്സലോണക്ക് റയൽ മഡ്രിഡിനൊപ്പം ശക്തമായ വെല്ലുവിളി ഉയർത്തുന്ന അത്ലറ്റികോ മഡ്രിഡാണ് മൂന്നാമത്. മൂന്ന് ഗോളിന് വലൻസിയയെ തകർത്ത അത്ലറ്റികോക്ക് 51 പോയന്റുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/zYZNoOn