ലണ്ടൻ: ഒമ്പത് വർഷം മുമ്പ് ലെസ്റ്റർ സിറ്റി നടത്തിയ സമാനതകളില്ലാത്ത കുതിപ്പിനു മുമ്പും ശേഷവും ചെറുകിടക്കാർക്ക് കാര്യമായി പ്രവേശനം ലഭിക്കാത്ത ലോകമാണ് ഇംഗ്ലീഷ് ഫുട്ബാളിൽ കിരീടപ്പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവയാണ് 1996നു ശേഷം കിരീടങ്ങളേറെയും സ്വന്തമാക്കിയത്. വല്ലപ്പോഴും എഫ്.എ കപ്പിൽ മാത്രമാണ് മാറ്റങ്ങൾ സംഭവിക്കാറുള്ളത്.
ഇത്തവണ എഫ്.എ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് അരങ്ങുണരുമ്പോൾ ചരിത്രം ഒരിക്കലൂടെ വഴി മാറാനൊരുങ്ങുകയാണ്. ഈ അഞ്ചു ടീമുകളിൽ മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് ക്വാർട്ടറിൽ ബാക്കിയുള്ളത്. ഫുൾഹാം, ക്രിസ്റ്റൽ പാലസ്, ബ്രൈറ്റൺ, നോട്ടിങ്ഹാം ഫോറസ്റ്റ്, പ്രെസ്റ്റൺ, ആസ്റ്റൺ വില്ല, ബോൺമൗത്ത് എന്നിങ്ങനെ അവശേഷിച്ച ഏഴുടീമും സമീപകാലത്ത് മുൻനിര കിരീടങ്ങൾ നേടാത്തവർ.

വെംബ്ലി മൈതാനത്ത് ലീഗ് കപ്പ് ഫൈനലിൽ ലിവർപൂളിനെ അട്ടിമറിച്ച് ചാമ്പ്യന്മാരായ ന്യുകാസിൽ മുതൽ ഓരോ ടീമും കൊമ്പുകുലച്ച് നിൽക്കുമ്പോൾ ഇന്നും നാളെയുമായി നടക്കുന്ന ക്വാർട്ടറിൽ എന്തും സംഭവിക്കാം.�
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/EFDucR2