ക്ലബ് വിടുന്ന തോമസ് മ്യൂളർ ബയേൺ മ്യൂണിക്കിലെ സഹതാരങ്ങൾക്കൊപ്പം
ബുണ്ടസ് ലിഗ കിരീടവുമായി
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ കിരീടനേട്ടം സ്വന്തം തട്ടകത്തിലെ അവസാന മത്സരവും ജയിച്ച് ആഘോഷിച്ച് ബയേൺ മ്യൂണിക്. ബൊറൂസിയ മഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. അലയൻസ് അറീനയിൽ നടന്ന കളിയുടെ 31ാം മിനിറ്റിൽ ഹാരി കെയ്നിലൂടെ ആതിഥേയർ ലീഡെടുത്തു.
ഈ സ്കോറിൽ കളി തീരുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ 90ാം മിനിറ്റിൽ മൈക്കൽ ഒലീസ് രണ്ടാം ഗോൾ നേടി. സീസണോടെ ക്ലബ് വിടുന്ന തോമസ് മ്യൂളറാണ് ബയേണിനെ നയിച്ചത്. അവസാന ഹോം മത്സരത്തിൽ മ്യൂളർക്കും എറിക് ഡയറിനും ചാമ്പ്യന്മാർ യാത്രയയപ്പ് നൽകി. 33 കളികളിൽ 79 പോയന്റാണ് ടീമിനുള്ളത്. മേയ് 17ന് ഹോഫെൻഹെയ്മിനെതിരായ എവേ മത്സരം ബാക്കിയുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ