മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് 49.5 ഓവറിൽ 338 റൺസെടുത്ത് ഓൾഔട്ടാകുകയായിരുന്നു.
തകർപ്പൻ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപണർ ഫീബ് ലിച്ച്‌ഫീൽഡിന്റെ കരുത്തിലാണ് ഓസീസ് റൺമല തീർത്തത്. 93 പന്തുകൾ നേരിട്ട ലിച്ച്‌ഫീൽഡ് 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 119 റൺസെടുത്താണ് പുറത്താകുന്നത്. 88 പന്തിൽ 77 റൺസെടുത്ത എല്ലിസ് പെറിയും 45 പന്തിൽ 63 റൺസെടുത്ത ആഷ്‌ലീ ഗാർഡ്‌നറും ആസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തേകി.
അലീസ ഹീലി (5), ബെത്ത് മൂണി (24), അന്നബെൽ സതർലാൻഡ് (3), തഹ്‌ലിയ മക്ഗ്രാത്ത് (12), കിം ഗാർത്ത് (17), അലാന കിങ് (4), സോഫി മൊളിന്യൂസ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒരു റൺസെടുത്ത മെഗാൻ ഷട്ട് പുറത്താകെ നിന്നു.
ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി, ദീപ്തി ശർമ എന്നിവർ രണ്ടുവീതം വിക്കറ്റും ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…
ഫിലിപ്പ് ഹ്യൂസിന്റെ മരണം നടന്ന് 11 വർഷം തികയുമ്പോൾ സമാനമായൊരു ദുരന്തത്തിന്റെ ഞെട്ടലിലാണ് ആസ്ട്രേലിയ. 17കാരനായ ബെൻ ഓസ്റ്റിനാണ് ഇത്തവണ…
ഇസ്‌ലാമബാദ്: ക്രിക്കറ്റിലേക്ക് താൻ തിരിച്ചെത്തിയത് ഇന്ത്യയുടെ മുൻതാരം എം.എസ്. ധോണിയുടെ ജീവിതം വിവരിക്കുന്ന സിനിമ കണ്ടശേഷമാണെന്ന് പാകിസ്താൻ സ്പിന്നർ ഉസ്മാൻ…
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുംബൈ താരം സർഫറാസ് ഖാനെ ദേശീയ ടീമിൽനിന്ന് തഴയുന്നതിൽ വിമർശനവുമായി കോൺഗ്രസ് എം.പി…
ഇംഗ്ലിഷ് ഫുട്ബാൾ ലീഗ് കപ്പിൽ തുടർ തോൽവികൾക്കൊടുവിൽ ലിവർപൂൾ പുറത്ത്. ആൻഫീൽഡിൽ ക്രിസ്റ്റൽപാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയമേറ്റാണ് ‘ദ…