Categories: Cricket

ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ



സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ​ശ്രേയസ് അയ്യരെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

സിഡ്നിയിൽ നടന്ന മത്സരത്തിനിടെ ആസ്​ട്രേലിയൻ ബാറ്റർ അലക്സ് കാരിയുടെ ഷോട്ട് കൈപിടിയിൽ ഒതുക്കുന്നതിനിടെ വീണ് വാരിയെല്ലിന് പരിക്കേറ്റതിനു പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രസ്സിങ് റൂമിലെത്തിയ ഉടൻ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും, ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച ആശുപത്രിയിലെത്തിച്ച താരം കഴിഞ്ഞ ദിവസങ്ങളിൽ ഐ.സി.യുവിലായിരുന്നുവെന്നും രണ്ട് മുതൽ ഏഴു ദിവസം വരെ ആശുപത്രിയിൽ തുടരുമെന്നും അറിയിച്ചു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയുന്നതിനായി നിരീക്ഷണത്തിൽ തുടരും.

Shreyas Iyer suffered a left rib injury while fielding and has been taken to the hospital for medical evaluation.#INDvsAUS pic.twitter.com/F1M6A5VFbk

— Abhishek Dwivedi /अभिषेक द्विवेदी 🇮🇳 (@Dubeyjilive) October 25, 2025

വീഴ്ചയുടെ ആഘാതം തിരിച്ചറിഞ്ഞ ഉടൻ ടീം ഡോക്ടറും ഫിസിയോയയും താരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഇപ്പോൾ ​​അപകടനില തരണം ചെയ്തുവെന്നും, വേഗം സുഖപ്പെടുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യത്തിലായിരുന്നു താരത്തെ അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റിയത്.

ആന്തരിക രക്തസ്രാവമുള്ളതിനാൽ സുഖം പ്രാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന. കളിക്കളത്തിൽ തിരികെയെത്താൻ താമസിക്കുമെന്നും, തിരിച്ചുവരവ് എപ്പോൾ എന്ന് കൃത്യമായി പറയാനാവില്ലെന്നും അറിയിച്ചു.

സിഡ്നിയിൽ ആശുപത്രിയിൽ തുടരുന്ന താരത്തിന് പൂർണമായ സുഖം പ്രാപിച്ച് യാത്രക്ക് സജ്ജമായാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കൂ.

ബുധനാഴ്ച ആരംഭിക്കുന്ന ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ​ശ്രേയസ് അയ്യർ ഇല്ല.

24 റൺസെടുത്തു നിൽക്കെ ഹർഷിത് റാണയുടെ പന്തിൽ ഷോട്ടുതിർത്ത അലക്സ് കാരിയെ ബാക് വേഡ് പോയിന്റിൽ നിന്നും പിറകിലേക്ക് കുതിച്ചു പാഞ്ഞായിരുന്നു ശ്രേയസ് ഉജ്വല ക്യാച്ചിലൂടെ കൈപിടിയിലൊതുക്കിയത്. മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചു.

© Madhyamam

Madhyamam

Share
Published by
Madhyamam
Tags: Shreyas Iyer

Recent Posts

‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബ്ൾ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്

മുംബൈ: ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ അഞ്ചു…

3 hours ago

ജെം..! ജെമീമ; കങ്കാരുക്കളെ തൂക്കി ഇന്ത്യ ഫൈനലിൽ, ജയം അഞ്ച് വിക്കറ്റിന്

മുംബൈ: കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ കലാശപ്പോരിലേക്ക്. വനിത ഏകദിന ലോകകപ്പിൽ രണ്ടാം…

4 hours ago

ജെമീമക്ക് സെഞ്ച്വറി, കൗറിന് അർധ സെഞ്ച്വറി; ഇന്ത്യ പൊരുതുന്നു

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയക്കെതിരെ 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായ നിലയിൽ. 42…

5 hours ago

റൺമലക്കപ്പുറം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പ് ഫൈനൽ, ഓസീസ് അടിച്ചുകൂട്ടിയത് 338 റൺസ്, ലിച്ച്‌ഫീൽഡിന് സെഞ്ച്വറി

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…

8 hours ago

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…

8 hours ago

ലിച്ച്‌ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ഗംഭീര തുടക്കം

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…

10 hours ago