Categories: Cricket

‘65നു മുകളിൽ ശരാശരി ഉണ്ടായിട്ടും പരിഗണിച്ചില്ല, ഇങ്ങനെയെങ്കിൽ ആരും രഞ്ജി കളിക്കാൻ മെനക്കെടില്ല’; സർഫറാസിനെ തഴയുന്നതിൽ വിമർശനവുമായി തരൂർ



ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുംബൈ താരം സർഫറാസ് ഖാനെ ദേശീയ ടീമിൽനിന്ന് തഴയുന്നതിൽ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. സെലക്ടർമാർ രഞ്ജി ട്രോഫിയിലെ പ്രകടനങ്ങളേക്കാൾ ഐ.പി.എല്ലിന് മുൻഗണന നൽകുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. സെലക്ഷൻ പ്രക്രിയയിൽ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളെ വിലകുറച്ചുകാണുന്നുവെന്ന് തരൂർ എക്സിൽ കുറിച്ചു. സർഫറാസിനെ നിരന്തരം അവഗണിക്കുന്ന സെലക്ഷൻ കമ്മിറ്റിക്കെതിരെ ആരാധക പ്രതിഷേധം ഉയരുന്നതിനിടെയാണ് തരൂരും രം​ഗത്തെത്തിയത്.

“ഇത് വലിയ അന്യായമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65നു മുകളിൽ ശരാശരിയുള്ള താരമാണ് സർഫറാസ് ഖാൻ. ടെസ്റ്റ് അരങ്ങേറ്റത്തിൽ 150 അടിച്ചയാളാണ് അദ്ദേഹം. ഇംഗ്ലണ്ടിൽ കളിച്ച മത്സരത്തിൽ 92 റൺസ് നേടി. മുഴുവൻ ഇന്ത്യൻ ടീമിനെതിരെ കളിച്ച പരിശീലന മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു. എന്നിട്ടും സെലക്ടർമാരുടെ പരിഗണനയിൽനിന്ന് അദ്ദേഹം പുറത്താണ്” -തരൂർ എക്സിൽ കുറിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾ നടത്തുന്ന മികച്ച പ്രകടനങ്ങൾ സെലക്ടർമാർ അവഗണിക്കുന്നുവെന്നും തരൂർ ചൂണ്ടിക്കാണിച്ചു. രഞ്ജി ട്രോഫിയിൽ അജിങ്ക്യ രഹാനെയും പൃഥ്വി ഷായും കരുൺ നായരും റൺസ് നേടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കഴിവ് തെളിയിച്ച താരങ്ങളെ മാറ്റിനിർത്തി ‘ഭാവി വാഗ്ദാനങ്ങളെ’ പരീക്ഷിക്കാൻ നമ്മുടെ സെലക്ടർമാർ തിടുക്കം കാണിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ റൺസിനെ സെലക്ടർമാർ വിലമതിക്കണം. ഐ.പി.എല്ലിലെ പ്രകടനം മാത്രമല്ല നോക്കേണ്ടത്. അല്ലെങ്കിൽ ആരും രഞ്ജി കളിക്കാൻ മെനക്കെടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

This is frankly an outrage. @SarfarazA_54 averages 65-plus in first class cricket, scored a 50 on Test debut and a 150 in a Test we lost, made 92 in his only tour match in England (and a century in the practice match against the full Indian Test team) — and still finds himself… https://t.co/gtq1ni03DQ

— Shashi Tharoor (@ShashiTharoor) October 29, 2025

ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 37.10 ശരാശരിയിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറികളും സഹിതം 371 റൺസാണ് സർഫറാസിന്റെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 57 മത്സരങ്ങളിൽ നിന്ന് 64.32 ശരാശരിയിൽ 16 സെഞ്ച്വറികളടക്കം 4760 റൺസ് നേടിയിട്ടുണ്ട്. 2024ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസ് ഒടുവിൽ ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത്. ആസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിൽ അവസരം ലഭിച്ചില്ല. ഭാരം കുറച്ചിട്ടും ഇംഗ്ലണ്ട് പര്യടനത്തിലേക്കും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയിലും അദ്ദേഹത്തെ അവഗണിച്ചു. ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലും ഉള്‍പ്പെടുത്താത്തത് ആരാധക രോഷത്തിനിടയാക്കി.

© Madhyamam

Madhyamam

Share
Published by
Madhyamam

Recent Posts

റൺമലക്കപ്പുറം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പ് ഫൈനൽ, ഓസീസ് അടിച്ചുകൂട്ടിയത് 338 റൺസ്, ലിച്ച്‌ഫീൽഡിന് സെഞ്ച്വറി

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…

22 minutes ago

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…

46 minutes ago

ലിച്ച്‌ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ഗംഭീര തുടക്കം

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…

3 hours ago

ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഹ്യൂസിന്റെ മരണത്തെ ഓർമിപ്പിച്ച മടങ്ങൽ; ആരാണ് ബെൻ ഓസ്റ്റിൻ ?

ഫിലിപ്പ് ഹ്യൂസിന്റെ മരണം നടന്ന് 11 വർഷം തികയുമ്പോൾ സമാനമായൊരു ദുരന്തത്തിന്റെ ഞെട്ടലിലാണ് ആസ്ട്രേലിയ. 17കാരനായ ബെൻ ഓസ്റ്റിനാണ് ഇത്തവണ…

3 hours ago

സിനിമാക്കഥ പോലൊരു തിരിച്ചുവരവ്; ധോണിയുടെ ബയോപിക്ക് പ്രചോദനമായെന്ന് പാകിസ്താന്‍റെ ഉസ്മാൻ താരിഖ്

ഇസ്‌ലാമബാദ്: ക്രിക്കറ്റിലേക്ക് താൻ തിരിച്ചെത്തിയത് ഇന്ത്യയുടെ മുൻതാരം എം.എസ്. ധോണിയുടെ ജീവിതം വിവരിക്കുന്ന സിനിമ കണ്ടശേഷമാണെന്ന് പാകിസ്താൻ സ്പിന്നർ ഉസ്മാൻ…

5 hours ago

ക്രിസ്റ്റൽ പാലസിനോടും തോറ്റു, എതിരില്ലാത്ത മൂന്ന് ഗോളിന്; ലിവർപൂൾ ലീഗ് കപ്പിൽനിന്ന് പുറത്ത്

ഇംഗ്ലിഷ് ഫുട്ബാൾ ലീഗ് കപ്പിൽ തുടർ തോൽവികൾക്കൊടുവിൽ ലിവർപൂൾ പുറത്ത്. ആൻഫീൽഡിൽ ക്രിസ്റ്റൽപാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയമേറ്റാണ് ‘ദ…

10 hours ago