Categories: Cricket

പാക് ടെസ്റ്റ് ക്യാപ്റ്റന് ഡബ്ൾ റോൾ; പി.സി.ബി ഭരണതലത്തിലും നിയമനം



ഇസ്‍ലാമാബാദ്: ക്രിക്കറ്റ് ബോർഡിലെ ഭരണ നിർവഹണ ചുമതലയിലേക്ക് നിയമനവുമായി പാകിസ്താന്റെ ടെസ്റ്റ് നായകൻ ഷാൻ മസൂദ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഇന്റർനാഷണൽ ക്രിക്കറ്റ് ആന്റ് ​െപ്ലയേഴ്സ് അഫയേഴ്സ് കൺസൾട്ടന്റായാണ് അപ്രതീക്ഷിത നീക്കത്തിലൂടെ താരത്തെ നിയമിച്ചത്. സാധാരണ മുൻകാല താരങ്ങളെ നിയമിക്കുന്ന പദവിയിലേക്കാണ് സജീവ ക്രിക്കറ്റിലുള്ള ഷാൻ മസൂദിനെ, അതും ദേശീയ ടീം നായകനെ പി.സി.ബി നിയോഗിക്കുന്നത്.

ടീം ക്യാപ്റ്റൻസിക്കൊപ്പം കളിക്കാരുടെയും ക്രിക്കറ്റിന്റെയും അന്താരാഷ്ട്ര സജ്ജീകരണങ്ങളുടെ ​മേൽനോട്ട ചുമതല കൂടി വഹിക്കാനുള്ള നിയോഗം ഇരട്ടിഭാരമായി മാറുമെന്നും ആക്ഷേപമുയർന്നു. എന്നാൽ, നിയമനം സംബന്ധിച്ചോ, എത്ര കാലയളവാണെന്നോ ചുമതലകളോ ഒന്നും പി.സി.ബി വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, മസൂദിനെ അന്താരാഷ്ട്ര ക്രിക്കറ്റ് ഡയറക്ടർ പദവിയിലേക്ക് നിയമിക്കുന്നതിന് മുമ്പായുള്ള താൽക്കാലിക നിയമനമാണ് പുതിയ ഉത്തരവാദിത്തമെന്ന് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഐ.സി.സിയുടെ ഈ പദവിയിലേക്ക് പി.സി.ബി ശ്രമിക്കുന്നുണ്ട്. നേരത്തെ ഉസ്മാൻ വഹ്‌ലയായിരുന്നു ഈ ചുമതല വഹിച്ചത്.

© Madhyamam

Madhyamam

Share
Published by
Madhyamam

Recent Posts

റൺമലക്കപ്പുറം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പ് ഫൈനൽ, ഓസീസ് അടിച്ചുകൂട്ടിയത് 338 റൺസ്, ലിച്ച്‌ഫീൽഡിന് സെഞ്ച്വറി

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…

49 minutes ago

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…

1 hour ago

ലിച്ച്‌ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ഗംഭീര തുടക്കം

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…

3 hours ago

ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഹ്യൂസിന്റെ മരണത്തെ ഓർമിപ്പിച്ച മടങ്ങൽ; ആരാണ് ബെൻ ഓസ്റ്റിൻ ?

ഫിലിപ്പ് ഹ്യൂസിന്റെ മരണം നടന്ന് 11 വർഷം തികയുമ്പോൾ സമാനമായൊരു ദുരന്തത്തിന്റെ ഞെട്ടലിലാണ് ആസ്ട്രേലിയ. 17കാരനായ ബെൻ ഓസ്റ്റിനാണ് ഇത്തവണ…

3 hours ago

സിനിമാക്കഥ പോലൊരു തിരിച്ചുവരവ്; ധോണിയുടെ ബയോപിക്ക് പ്രചോദനമായെന്ന് പാകിസ്താന്‍റെ ഉസ്മാൻ താരിഖ്

ഇസ്‌ലാമബാദ്: ക്രിക്കറ്റിലേക്ക് താൻ തിരിച്ചെത്തിയത് ഇന്ത്യയുടെ മുൻതാരം എം.എസ്. ധോണിയുടെ ജീവിതം വിവരിക്കുന്ന സിനിമ കണ്ടശേഷമാണെന്ന് പാകിസ്താൻ സ്പിന്നർ ഉസ്മാൻ…

5 hours ago

‘65നു മുകളിൽ ശരാശരി ഉണ്ടായിട്ടും പരിഗണിച്ചില്ല, ഇങ്ങനെയെങ്കിൽ ആരും രഞ്ജി കളിക്കാൻ മെനക്കെടില്ല’; സർഫറാസിനെ തഴയുന്നതിൽ വിമർശനവുമായി തരൂർ

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുംബൈ താരം സർഫറാസ് ഖാനെ ദേശീയ ടീമിൽനിന്ന് തഴയുന്നതിൽ വിമർശനവുമായി കോൺഗ്രസ് എം.പി…

8 hours ago