Categories: Cricket

മലയാളി താരം സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു



ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനും മലയാളിയുമായ സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. ​ചൊവ്വാഴ്ച സമൂഹ മാധ്യമത്തിലൂടെയായിരുന്നു​ വിരമിക്കൽ പ്രഖ്യാപനം​. യു.എ.ഇ ദേശീയ ടീമിന്​ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ്.

2019 മുതൽ യു.എ.ഇ ദേശീയ ടീമിന്‍റെ ഭാഗമായിരുന്നു. 2020 ജനുവരി എട്ടിന്​ അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ അയർലന്‍റിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു റിസ്​വാന്‍റെ​ ആദ്യ സ്വെഞ്ചറി. 109 പന്തിൽ നിന്ന്​ 136 റൺസ്​ നേടിയ റിസ്​വാന്‍റെ പ്രകടനം അന്ന്​ ലോക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.​

കേരള ക്രിക്കറ്റിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയിൽ നിന്നാണ്​ സി.പി റിസ്​വാൻ​ യു.എ.ഇ ദേശീയ ടീമിൽ ഇടം നേടുന്നത്​.​ 2019ൽ നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ആ വർഷം നടന്ന ട്വന്‍റി20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ്​ സ്വന്തമാക്കി. ഏഴ്​ ട്വന്‍റി20യിൽ 100 റൺസാണ്​ സമ്പാദ്യം.

ഇടക്കാലത്ത്​ ഫോം നഷ്ടപ്പെട്ടതോടെ ആദ്യ ഇലവനിൽ ഇടം പിടിക്കാനായിരുന്നില്ല. നിലവിൽ എമിറേറ്റ്​സ്​ എയർലൈനിൽ ഉദ്യോഗസ്ഥനായ റിസ്​വാൻ ദേശീയ ടീമിലേക്കുള്ള തിരിച്ചവരവിനായുള്ള കഠിന പരിശ്രമത്തിലായിരുന്നു. ഇതിനിടെയാണ്​ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

തലശേരി സ്വദേശി അബ്​ദുറഊഫിന്‍റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്​. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഊഫ്​, വഫ റഊഫ് എന്നിവർ സഹോദരിമാരാണ്. കുടുംബ സമേതം യു.എ.ഇയിൽ ആണ്​ താമസം. യു.എ.ഇയെ പ്രതിനിധീകരിച്ച്​ കളിക്കാൻ അവസരം ലഭിച്ചതിൽ ആദ്യം ദൈവത്തിന്​ നന്ദി പറയുന്നതായി റിസ്​വാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ക്രിക്കറ്റ്​ കരിയറിൽ ഉന്നതി​യിലെത്താൻ തനിക്ക്​ എല്ലാ പിന്തുണയും നൽകിയ കോച്ചുമാർ, ക്യാപ്​റ്റൻമാർ, യു.എ.ഇ ക്രിക്കറ്റ്​ ബോർഡ്​, കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക്​ ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കുന്നതായും റിസ്​വാൻ പറഞ്ഞു. ​

© Madhyamam

Madhyamam

Recent Posts

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

6 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

8 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

10 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

11 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

15 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

17 hours ago