തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ തൃശൂർ ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊല്ലം സെയിലേഴ്സ്. മഴയെ തുടർന്ന് 13 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറുകളിൽ അടിച്ചുകയറിയ കൊല്ലത്തിന്റെ എം.എസ് അഖിലാണ് കളിയിലെ താരം.
ആദ്യം ബാറ്റെടുത്ത തൃശൂരിന്റെ ഓപണർമാരെ നിലയുറപ്പിക്കുമുമ്പേ കൊല്ലം മടക്കി. രണ്ട് റൺസെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി ഏദൻ ആപ്പിൾ ടോമാണ് കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. ടൂർണമെന്റിലെ മികച്ച റൺവേട്ടക്കാരനായ അഹ്മദ് ഇമ്രാനെ(16) പുറത്താക്കി ഷറഫുദ്ദീൻ തൃശൂരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും ഷോൺ റോജറും തൃശൂരിനെ വീണ്ടും കളിയിലേക്ക് കൊണ്ടുവന്നു.
സ്കോർ 64ൽ നിൽക്കെ 22 റൺസെടുത്ത വരുൺ നായനാരെ എം.എസ്. അഖിൽ പുറത്താക്കിയ ഉടനെന രസംകൊല്ലിയായി മഴയുമെത്തി. തുടർന്ന് 13 ഓവർ വീതമാക്കി ചുരുക്കിയ മത്സരം വീണ്ടും തുടങ്ങുമ്പോൾ തൃശൂരിന് ബാക്കിയുണ്ടായിരുന്നത് 22 പന്തുകൾ മാത്രം. തകർത്തടിച്ച ഷോൺ റോജറും എ.കെ. അർജുനും ചേർന്ന് കൊല്ലത്തെ വിറപ്പിച്ചു. അജയ്ഘോഷ് എറിഞ്ഞ 13ാം ഓവരിൽ മൂന്ന് സിക്സടക്കം 24 റൺസാണ് അർജുൻ അടിച്ചുകൂട്ടിയത്. വെറും 14 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 44 റൺസാണ് അർജുൻ നേടിയത്. ഷോൺ റോജർ 29 പന്തുകളിൽ നിന്ന് 51 റൺസ് നേടി.വി.ജെ.ഡി നിയമപ്രകാരം 148 റൺസായിരുന്നു കൊല്ലത്തിന്റെ വിജയലക്ഷ്യം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബിയും (36) എൻ.എം.ഷറഫുദ്ദീനും (23) കളം നിറഞ്ഞെങ്കിലും അവസാന ഓവറുകളിലെ എം.എസ് അഖിലിന്റെ (12 പന്തിൽ 44) ഇന്നിങ്സാണ് കളി കൊല്ലത്തിന്റെ കൈയിലാക്കിയത്. മൂന്നു വിക്കറ്റുമായി തകർപ്പൻ ഫോമിലായിരുന്ന കെ. അജിനാസിനെ 10ാം ഓവറിൽ തുടരെ നാല് സിക്സുകൾ പറത്തി അഖിൽ കളിയുടെ ഗതി മാറ്റിയെഴുതി. രണ്ട് ഫോറും അഞ്ച് സിക്സും അഖിലിന്റെ ബാറ്റിനെ മുത്തമിട്ട് പറന്നു.തൃശൂരിന് വേണ്ടി അജിനാസ് മൂന്നും ആദിത്യ വിനോദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…