തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരിൽ ട്രിവാൻഡ്രം റോയൽസിന് വിജയം. ആലപ്പി റിപ്പിൾസിനെ 110 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപണർമാരായ കൃഷ്ണപ്രസാദിന്‍റെയും (90) വിഷ്ണുരാജിന്‍റെയും (60) ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിൾസിന് 17 ഓവറിൽ 98 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപണർ ആകർഷ് എ.കെ (55) ഒഴികെ മറ്റാർക്കും റോയൽസിന്‍റെ ബൗളർമാരോട് മുട്ടിനിൽക്കാനായില്ല.
ആലപ്പി നിരയിൽ എട്ട് ബാറ്റർമാർക്ക് രണ്ടക്കം കണാനായില്ല. നാലോവറിൽ 18 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്‍റെ ബൗളിങ്ങാണ് ആലപ്പി ചുണ്ടന്‍റെ നടുഭാഗം തകർത്തത്. റോയൽസിനോട് ആലപ്പി തോറ്റതോടെ 10 പോയന്‍റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും കൊച്ചിക്കൊപ്പം സെമിയിൽ കയറി.
ലീഗിലെ അവസാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് നായകൻ കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 154 റൺസാണ് അടിച്ചെടുത്തത്. 16 ാം ഓവറിൽ സെഞ്ച്വറിക്ക് 10 റൺസ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ വിഷ്ണുരാജിനെ രാഹുൽ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയൽസ്.
അബ്ദുൽ ബാസിത്ത്(രണ്ട്) അഭിജിത്ത് പ്രവീൺ(പൂജ്യം) എന്നിവർ വന്നപോലെ മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ സഞ്ജീവ് സതീശനും (12 പന്തിൽ 31) എം.നിഖിലും നടത്തിയ (18*) നടത്തിയ കൂറ്റനടികളാണ് ട്രിവാൻഡ്രത്തെ 200 കടത്തിയത്. ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.
–
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…