Categories: Cricket

വീണ്ടും സഞ്ജു വെടിക്കെട്ട്, ഓപ്പണിങ്ങിൽ ഇറങ്ങി 46 പന്തിൽ 89 റൺസ്; തൃശൂർ ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം; അജിനാസിന് ആദ്യ ഹാട്രിക്ക്



തിരുവനന്തപുരം: ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് അടിവരയിടുന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും സഞ്ജു സാംസൺ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെതിരെ തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ് താരം പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. 46 പന്തുകൾ നേരിട്ട സഞ്ജു 89 റൺസെടുത്താണ് പുറത്തായത്. ഒമ്പതു സിക്സുകളും നാലു ഫോറുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. 26 പന്തുകളിൽനിന്നാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്സിനെതിരെ സഞ്ജു വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു.

സഞ്ജുവിന്‍റെ അർധ സെഞ്ച്വറി കരുത്തിലാണ് കൊച്ചി ഭേദപ്പെട്ട സ്കോറിലെത്തിയത്. മുഹമ്മദ് ഷാനു 29 പന്തിൽ 24 റൺസെടുത്ത് പുറത്തായപ്പോൾ, ആൽഫി ഫ്രാൻസിസ് ജോൺ 13 പന്തിൽ 22 റൺസെടുത്ത് പുറത്താകാതെ നിന്നു. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. വി. മനോഹരൻ (ഏഴു പന്തിൽ അഞ്ച്), നിഖിൽ (11 പന്തിൽ 18), നായകൻ സാലി സാംസൺ (ആറു പന്തിൽ 16), പി.എസ്. ജെറിൻ (പൂജ്യം), മുഹമ്മദ് ആഷിഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

തൃശൂരിനായി കെ. അജിനാസ് ഹാട്രിക് നേടി. 18 ഓവറിൽ സഞ്ജുവിനെയും ജെറിനെയും ആഷിഖിനെയും പുറത്താക്കിയാണ് താരം കെ.സി.എല്ലിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. നാലു ഓവർ എറിഞ്ഞ താരം 30 റൺസ് വഴങ്ങി മത്സരത്തിൽ മൊത്തം അഞ്ചു വിക്കറ്റെടുത്തു. ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

© Madhyamam

Madhyamam

Recent Posts

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…

2 hours ago

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…

2 hours ago

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…

4 hours ago

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

14 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

16 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

19 hours ago