കാൻബറ: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യൻ നിരയിൽ ഓപ്പണർമാരാകുമ്പോൾ തിലക് വർമ, സഞ്ജു സാംസൺ എന്നിവരും ബാറ്റിങ് കരുത്താകും. റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ് എന്നിവര്‍ക്ക് ബെഞ്ചിലാണു സ്ഥാനം. അക്ഷർ പട്ടേലിനും വരുൺ ചക്രവർത്തിക്കുമൊപ്പം, കുൽദീപ് യാദവും സ്പിൻ ബോളറായി ടീമിലെത്തി.
ട്വന്റി20 ക്രിക്കറ്റിൽ സമീപകാലത്തെ മിന്നും ഫോം ഓസ്ട്രേലിയയിലും ആവർത്തിക്കാൻ ഉറപ്പിച്ചാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം എത്തുന്നത്. അവസാനം കളിച്ച 10 ട്വന്റി20 മത്സരങ്ങളിൽ എട്ടിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്. സൂര്യയുടെ കീഴിൽ കളിച്ച 29 ട്വന്റി20 മത്സരങ്ങളിൽ 23ലും തോൽവി അറിഞ്ഞിട്ടില്ലെന്നതും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു. നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യന്മാർ എന്ന പകിട്ടും ടീം ഇന്ത്യയ്ക്ക് സ്വന്തം.
ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മന്‍ ഗില്‍, തിലക് വർമ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ആസ്ട്രേലിയ പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഒവൻ, മാർകസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്, സേവ്യർ ബാർട്‍ലെറ്റ്, നേഥൻ എലിസ്, മാത്യു കുനേമൻ, ജോഷ് ഹെയ്‍സൽവുഡ്.
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന…
കാൻബറ: ഇന്ത്യ-ആസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു…
മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38…
കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന്…
കൊൽക്കത്ത: രഞ്ജി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഫിറ്റ്നസ് പ്രശ്നമുന്നയിച്ച ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് ശക്തമായ മറുപടിയാണ് പേസർ മുഹമ്മദ്…
റിയാദ്: കിങ്സ് കപ്പിലും അൽ നസ്റിന്റെ പുറത്താവലിനു പിന്നാലെ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തിരിഞ്ഞ് ആരാധകർ. ചൊവ്വാഴ്ച രാത്രിയിൽ…