മെൽബൺ: ഏകദിനത്തിൽ തോറ്റതിന് ട്വന്റി20യിൽ തീർക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. കുട്ടിക്രിക്കറ്റിലെ ലോകമാമാങ്കം മാസങ്ങൾ അരികിൽനിൽക്കെ ഒന്നാം നമ്പറുകാരും രണ്ടാമന്മാരും തമ്മിലെ പരമ്പരക്ക് ഇന്ന് കാൻബറയിൽ തുടക്കമാകും. നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യക്കു തന്നെയാണ് മേൽക്കൈ. അടുത്തിടെ ഏഷ്യ കപ്പിലും ടീം അനായാസം കിരീടത്തിൽ മുത്തമിട്ട് പദവിയുറപ്പിച്ചിരുന്നു. ഒറ്റക്കളി പോലും തോൽക്കാതെയായിരുന്നു ടൂർണമെന്റിൽ ടീമിന്റെ ജൈത്രയാത്ര.
എന്നല്ല, കഴിഞ്ഞ വർഷം ലോകകപ്പ് നേടിയ ശേഷം ടീം മൂന്ന് കളികൾ മാത്രമാണ് ഇതുവരെയും തോൽവിയറിഞ്ഞത്. നായകൻ സൂര്യകുമാർ യാദവിനു കീഴിലാകുമ്പോൾ റെക്കോഡുകൾക്ക് പിന്നെയും മധുരം കൂടും. ഇന്ത്യൻ ബൗളിങ്ങിന് കൂടുതൽ മൂർച്ച നൽകി ജസ്പ്രീത് ബുംറ തിരിച്ചുവരുന്നുണ്ട്. ബൗളിങ്ങിൽ ബുംറക്കൊപ്പം വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവരുമുണ്ട്.
ഇതൊക്കെയാകുമ്പോഴും സൂര്യകുമാർ യാദവ് ക്യാപ്റ്റനെന്ന നിലയിൽ തിളങ്ങുമ്പോഴും വ്യക്തിഗത സ്കോർ ഈ വർഷം താഴോട്ടാണെന്ന വിഷയമുണ്ട്. 2025ൽ 10 ഇന്നിങ്സുകളിലായി താരം ആകെ നേടിയത് 100 റൺസാണ്, ശരാശരി 11 റൺസ്. അഭിഷേക് ശർമയെ പോലെ പുതുനിരക്ക് കംഗാരു മണ്ണിൽ കൂടുതൽ തിളങ്ങാനായാൽ കാര്യങ്ങൾ ശുഭമാകും.
മറുവശത്ത്, മിച്ചൽ മാർഷിനുകീഴിൽ കരുത്ത് കൂട്ടിയാണ് ഓസീസിന്റെ വരവ്. ടീം അവസാനം കളിച്ച 20 ട്വന്റി20കളിൽ രണ്ടെണ്ണം മാത്രമാണ് തോറ്റത്. ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, െഗ്ലൻ മാക്സ്വെൽ എന്നിങ്ങനെ ഓരോരുത്തരും കൊടുങ്കാറ്റ് തീർക്കാൻ പോന്നവർ. ഇവർക്കൊപ്പം മാർകസ് സ്റ്റോയിനിസ്, മാറ്റ് ഷോർട്ട് എന്നിവരുമുണ്ട്.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ (വിക്കറ്റ് കീപ്പർ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ, റിങ്കു സിങ്.
ആസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സീൻ ആബട്ട്, സേവ്യർ ബാർട്ട്ലെറ്റ്, മഹ്ലി ബേർഡ്മാൻ, ടിം ഡേവിഡ്, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ഗ്ലെൻ മാക്സ്വെൽ, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാത്യു കുനെമൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, തൻവീർ സംഘ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സി…
ഗുവാഹതി: ചരിത്രത്തിലാദ്യമായി ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്കൻ ടീം. പതിറ്റാണ്ടുകളായി പുരുഷ ടീമിന് സാധിക്കാത്തത് ലോറ വോൾവാർട്ട്…
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന…
കാൻബറ: ഇന്ത്യ-ആസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു…
മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38…
കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന്…