ദുബൈ: ദേശീയ ടീമിൽ പാഡുകെട്ടിയിട്ട് നാളുകളേറെയായെങ്കിലും ഏകദിന റാങ്കിങ്ങിൽ പിടിവിടാതെ രോഹിത് ശർമയും വിരാട് കോഹ്ലിയും. 784 റേറ്റിങ് പോയന്റുമായി ശുഭ്മൻ ഗിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റിങ് റാങ്കിങ്ങിൽ 756 പോയന്റുമായി രോഹിത് ശർമ തൊട്ടുപിറകിൽ രണ്ടാമതും 736 ഉള്ള കോഹ്ലി നാലാമതുമാണ്.
മൂന്നാമനായ പാക് താരം ബാബർ അഅ്സം (739) മാത്രമാണ് ഇന്ത്യൻ ത്രയത്തിനിടയിലുള്ളത്. ബൗളിങ്ങിലും ഇന്ത്യൻ നിര ആദ്യ പത്തിലുണ്ട്. 650 പോയന്റുള്ള കുൽദീപ് യാദവ് മൂന്നാമനാണെങ്കിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 616 പോയന്റുമായി ബൗളിങ്ങിൽ ഒമ്പതാമതുണ്ട്.
ദേശീയ ടീമിൽ ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുവരും ഏകദിനത്തിൽ ഇപ്പോഴുമുണ്ട്. എന്നുവെച്ച് അവസാനമായി രണ്ടുപേരും നീലക്കുപ്പായത്തിൽ പാഡു കെട്ടിയത് ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ 2025 ഫെബ്രുവരിയിലാണ്. ഇരുവരും ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക സാന്നിധ്യങ്ങളായിരുന്നു.
ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ്ങിൽ 671 പോയന്റുമായി ലങ്കൻ സ്പിന്നർ മഹീഷ് തീക്ഷ്ണ, പ്രോട്ടീസ് താരം കേശവ് മഹാരാജ് എന്നിവരാണ് ആദ്യ സ്ഥാനത്ത്.
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…
മുംബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപണർമാർ തകർത്താടിയതോടെ കിവികൾക്കെതിരെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…