Categories: Cricket

മുൻ സെലക്ടർമാർക്കും അത്ഭുതം; എന്തുകൊണ്ട് ജലജ് സക്സേനയെ ഇന്ത്യക്കായി ഒരു മത്സരം പോലും കളിപ്പിച്ചില്ല…? കുറ്റമേ​റ്റ് മുൻതാരങ്ങൾ…!



ന്യഡൽഹി: 151 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 7109 റൺസും 487 വിക്കറ്റും, 109 ലിസ്റ്റ് ‘എ’ ക്രിക്കറ്റ് മത്സരങ്ങളിൽ 2056 റൺസും 123 വിക്കറ്റും, 73 ട്വന്റി20യിൽ 688 റൺസും 77 വിക്കറ്റും…

39ാം വയസ്സിലും മിന്നുന്ന ഫോമുമായി ആഭ്യന്തര ക്രിക്കറ്റി​ൽ വിലസുന്ന മധ്യപ്രദേശുകാരനായ ഈ ‘സീനിയർ താരം’ എന്തുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിൽ ഇതുവരെ കളിച്ചില്ല ?.

ചോദിക്കുന്നത് ആരാധകരോ, കളിക്കു പുറത്തെ മറ്റു കാഴ്ചക്കാരോ ഒന്നുമല്ല. പലകാലങ്ങളിലായി ഇന്ത്യൻ ടീമിന്റെ സെലക്ടർ കുപ്പായമണിഞ്ഞ മുൻ താരങ്ങളായ സലിൽ അങ്കോളയും ചേതൻ ശർമയും. രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യമത്സരത്തിൽ കേരളവും മഹാരാഷ്​ട്രയും തിരുവനന്തപുരത്ത് ഏറ്റുമുട്ടിയ​പ്പോൾ, മഹാരാഷ്ട്രക്കായി പാഡണിഞ്ഞ് ജലജ് ക്രീസിലേക്ക് വരുമ്പോഴായിരുന്നു കമന്ററി ബോക്സിലിരുന്ന് മുൻ താരങ്ങളുടെ കമന്റുകൾ.

ജലജ് സക്സേന ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നത് തന്നെ അതിശയിപ്പിക്കുന്നതായി പറഞ്ഞുകൊണ്ട് സലിൽ അങ്കോളയാണ് തുടങ്ങിയത്.

ഉടൻ ചിരിയോടെ ചേതൻ ശർമയുടെ പ്രതികരണമെത്തി – ‘സലിൽ, ‘വളരെ അത്ഭുതപ്പെടുത്തുന്നു’ എന്നൊരു വാക്ക് നിങ്ങൾ ഉപയോഗിച്ചു. പക്ഷേ ഞാൻ പറയട്ടെ, നമ്മൾ രണ്ടുപേരും മുൻ സെലക്ടർമാരായിരുന്നു’.

അപ്പോൾ സലിൽ അങ്കോളയുടെ മറുപടി -‘നിങ്ങൾ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു’.

സംസാരം ചേതൻ ശർമ അവസാനിപ്പിച്ചത് സ്വയം കുറ്റമേറ്റുകൊണ്ടും -‘ആ ചോദ്യ വിരലുകൾ നമുക്കു നേരെ തന്നെയാണ് ചൂണ്ടപ്പെടുന്നത്’.

സെലക്ടർമാരെ മാത്രമല്ല, ബാറ്റിലും ബൗളിലും സ്ഥിരതയാർന്ന പ്രകടനംകൊണ്ട് സമ്പന്നമായ ആഭ്യന്തര കരിയർ പടുത്തുയർത്തിയ ജലജ് സക്സേനയെ ഇതുവരെ ദേശീയ ടീമിൽ അവസരം നൽകിയില്ലെന്നത് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമാണ്.

When they showed Jalaj Saxena’s domestic stats one commentator said he has such great stats but it’s surprising that he hasn’t played for India and the other commentator replied

“Surprisingly” both of us were the selectors and you were the chairman. pic.twitter.com/QvtzZEbWkG https://t.co/q8kHY6rkkv

— Aditya Soni (@imAdsoni) October 15, 2025

ഇന്ത്യക്കുവേണ്ടി 167 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനവും കളിച്ച​ ചേതൻ ശർമ 2020നും 2024നുമിടയിൽ രണ്ടു കാലയളവിൽ ദേശീയ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു.

1989 -1997 കാലത്ത് ഇന്ത്യക്കായി 186 ടെസ്റ്റും, 72 ഏകദിനവും കളിച്ച സലിൽ അങ്കോള 2023 ജനുവരി മുതൽ 2024 ആഗസ്റ്റ് വരെ ദേശീയ ടീം ​സെലക്ടറായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ജലജ് സ്ക്സേന സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച കാലത്തായിരുന്നു ഇരുവരും ദേശീയ ടീം സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായത് എന്നതും ശ്രദ്ധേയം.

2005ൽ തന്റെ 19ാം വയസ്സിൽ മധ്യപ്രദേശിനു വേണ്ടിയായിരുന്നു ജലജ് രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. രഞ്ജിയിൽ 6000 റൺസും 400 വിക്കറ്റും പിന്നിട്ട ആദ്യ താ​രമെന്ന റെക്കോഡും ഈ മധ്യപ്രദേശുകാരന്റെ പേരിലാണ്. രണ്ടു പതിറ്റാണ്ടു പിന്നിട്ട ആഭ്യന്തര ക്രിക്കറ്റ് കരിയറിൽ കേരളത്തിനായും ദീർഘകാലം കളിച്ചു. ഈ സീസണിലാണ് മഹാരാഷ്ട്രയിലേക്ക് കൂടുമാറിയത്.

ജലജ് സക്സേന

അസൂയാവഹമായ ആഭ്യന്തര കരിയറിൽ ഒരുപാട് തവണ തെളിയിച്ചിട്ടും ദേശീയ ടീമിൽ ഇടം ലഭിക്കാത്തതിൽ ജലജിന് പരിഭവങ്ങളില്ല. ‘ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചില്ലെന്നതിൽ സമാധാനം. എന്റെ ഹൃദയവും വികാരവും എന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനൊപ്പമാണ്’ -അടുത്തിടെ ഇ.എസ്.പി.എൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ജലജ് പറഞ്ഞു.

2016ൽ ജലജി​ന് മികച്ച ഓൾറൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫി സമ്മാനിച്ചാണ് ബി.സി.സി.ഐ ആദരിച്ചത്. ഇന്ത്യ ‘എ’ ടീമിൽ മൂന്നു തവണ ഇടം നേടിയത താരം 2013ൽ ആസ്ട്രേലിയക്കെതിരെ അഞ്ചു വിക്കറ്റും, ന്യുസിലൻഡിനെതിരെ ആറ് വിക്കറ്റും നേടിയെങ്കിലും ദേശീയ ടീം വാതിൽ തുറന്നില്ല.

ജലജിനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെ വിമർശിച്ച് നേരത്തെ ഹർഭജൻ സിങ്ങും രംഗത്തെത്തിയിരുന്നു. ട്വന്റി20ക്ക് കൂടുതൽ പരിഗണന നൽകുമ്പോൾ രഞ്ജി ട്രോഫി പോലെയുള്ള ആഭ്യന്തര ക്രിക്കറ്റുകൾ പിന്തള്ളപ്പെടുന്നുവെന്നും, ജലജിന് കൂടുതൽ അവസരങ്ങൾ ‘എ’ടീമിൽ എങ്കിലും നൽകണമെന്നും ഹർഭജൻ വാദിച്ചു.

© Madhyamam

Madhyamam

Share
Published by
Madhyamam
Tags: ranji trophy

Recent Posts

‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബ്ൾ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്

മുംബൈ: ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ അഞ്ചു…

3 hours ago

ജെം..! ജെമീമ; കങ്കാരുക്കളെ തൂക്കി ഇന്ത്യ ഫൈനലിൽ, ജയം അഞ്ച് വിക്കറ്റിന്

മുംബൈ: കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ കലാശപ്പോരിലേക്ക്. വനിത ഏകദിന ലോകകപ്പിൽ രണ്ടാം…

4 hours ago

ജെമീമക്ക് സെഞ്ച്വറി, കൗറിന് അർധ സെഞ്ച്വറി; ഇന്ത്യ പൊരുതുന്നു

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയക്കെതിരെ 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായ നിലയിൽ. 42…

5 hours ago

റൺമലക്കപ്പുറം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പ് ഫൈനൽ, ഓസീസ് അടിച്ചുകൂട്ടിയത് 338 റൺസ്, ലിച്ച്‌ഫീൽഡിന് സെഞ്ച്വറി

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…

8 hours ago

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…

8 hours ago

ലിച്ച്‌ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ഗംഭീര തുടക്കം

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…

10 hours ago