Categories: Cricket

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി



ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്കാണ് ധവാനെ വിളിപ്പിച്ചിരിക്കുന്നത്. 1xBet എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

പ്രാഥമിക അന്വേഷണത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കള്ളപ്പണ നിരോധന നിയമം എന്നിവയുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആപ്പിൽ നിന്ന് സമ്മാനങ്ങളുടെയടക്കം രൂപത്തിൽ ധവാൻ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തലുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സമാന കേസിൽ മുൻ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയെയും ഏജൻസി എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നേരത്തെ, റാണാ ദഗ്ഗുപതിയും പ്രകാശ് രാജും ഉള്‍പ്പെടെ 25 സിനിമാ താരങ്ങള്‍ക്കെതിരെ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് തെലങ്കാന പൊലീസും കേസെടുത്തിരുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതാണ് നടൻമാരും സമൂഹമാധ്യമങ്ങളിലെ താരങ്ങളുമടക്കമുള്ളവർക്ക് കുരുക്കായിരിക്കുന്നത്.

അനധികൃത വാതുവെപ്പ് ആപ്പുകളെ പിന്തുണച്ചിട്ടില്ലെന്നും, നിയമപരമായി അനുവദിച്ച ഓണ്‍ലൈന്‍ സ്‌കില്‍-അധിഷ്ഠിത ഗെയിമുകളെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പല താരങ്ങളും വിശദീകരണം നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിങ്ങിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം നിയമനിർമാണം നടത്തിയ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നടപടി കടുപ്പിക്കുന്നത്.

© Madhyamam

Madhyamam

Recent Posts

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…

2 hours ago

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…

3 hours ago

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…

5 hours ago

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

15 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

17 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

19 hours ago