Categories: Cricket

ഏഷ്യകപ്പ്​ 2025; ഇന്ത്യ-പാക് മത്സര ടിക്കറ്റ്​ പാക്കേജിന് 475 ദിർഹം



ദുബൈ: ഏഷ്യകപ്പ്​ 2025 ക്രിക്കറ്റ്​ ടൂർണമെന്‍റിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരത്തിന്‍റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ പുതിയ പാക്കേജ്​. 475 ദിർഹമിന്‍റെ പാക്കേജിൽ ഇന്ത്യ-പാക്​ മൽസരം കൂടാതെ പാകിസ്താൻ-ഒമാൻ, ഇന്ത്യ-യു.എ.ഇ മൽസരങ്ങളും കാണാവുന്നതാണ്​. ഇതിന്​ പുറമെ 525 ദിർഹമിന്‍റെ രണ്ട്​ പാക്കേജുകളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്​.

ഒരു പാക്കേജിൽ മുന്ന്​ സൂപ്പർ ഫോർ മൽസരങ്ങളും മറ്റൊന്നിൽ രണ്ട്​ സൂപ്പർ ഫോർ മൽസരങ്ങളും ഫൈനലുമാണ്​ അടങ്ങിയിടുള്ളത്​. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ്​ വെബ്​സൈറ്റ്​ വഴിയാണ്​ ലഭ്യമാക്കിയത്​. സാധാരണ അബൂദബിയിൽ നടക്കുന്ന മൽസരങ്ങൾക്ക്​ 40ദിർഹമും ദുബൈയിൽ നടക്കുന്ന മൽസരങ്ങൾക്ക്​ 50ദിർഹമും മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൽസരങ്ങൾക്ക്​ ആദ്യ ഘട്ടത്തിൽ ഏഴ്​ മൽസരങ്ങൾക്കുള്ള 1400ദിർഹമിന്‍റെ പാക്കേജ്​ ടിക്കറ്റാണ്​ പ്രഖ്യാപിച്ചിരുന്നത്​.

നേരത്തെ മൽസരങ്ങളുടെ വേദിയും സമയക്രമവും എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ് പുറത്തുവിട്ടിരുനു​. സെപ്​റ്റംബർ 9മുതൽ 28വരെ അരങ്ങേറുന്ന മൽസരങ്ങളിൽ 11എണ്ണം ദുബൈയിലും എട്ടെണ്ണം അബൂദബിയിലുമാണ്​ അരങ്ങേറുന്നത്​. ആകെ 19മൽസരങ്ങളിൽ സെപ്​റ്റംബർ 15ന്​ അരങ്ങേറുന്ന യു.എ.ഇ-ഒമാൻ മൽസരമൊഴികെയുള്ളവ വൈകുന്നേരം 6.30നാണ്​ ആരംഭിക്കുക.

യു.എ.ഇ-ഒമാൻ മൽസരം വൈകുന്നേരം 4ന്​ ആരംഭിക്കും. സെപ്​റ്റംബർ 9ലെ ആദ്യ മൽസരം അബൂദബിയിൽ അഫ്​ഗാനിസ്താനും ഹോങ്​ഗോങും തമ്മിലാണ്​. രണ്ടാം ദിവസം സെപ്​റ്റംബർ 10നാണ്​ ഇന്ത്യയുടെ ആദ്യ മൽസരം. യു.എ.ഇയുമായി നടക്കുന്ന മൽസരത്തിന്​ ദുബൈയാണ്​ വേദിയാകുന്നത്​. ഇന്ത്യ-പാകിസ്താൻ മൽസരം സെപ്​റ്റംബർ 14ന്​ ദുബൈയിലാണ്​ അരങ്ങേറുന്നത്​.

വരും ദിവസങ്ങളിൽ ദുബൈ ഇന്‍റർനാഷണൽ സ്​റ്റേഡിയത്തിലെയും അബൂദബി സായിദ്​ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലെയും ടിക്കറ്റ്​ ഓഫീസുകളിലും ലഭ്യമായിത്തുടങ്ങും.

© Madhyamam

Madhyamam

Recent Posts

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

5 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

8 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

10 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

11 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

15 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

17 hours ago